എന്നെപ്പോലെ ചവിട്ടിയരക്കപ്പെട്ട മറ്റൊരു സ്ത്രീയും ഹൗസിലുണ്ടായിരുന്നില്ല! ലക്ഷ്മി പ്രിയ പറയുന്നു!

സിനിമകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മിപ്രിയ. നിലവിൽ സിനിമയിൽ സജീവമല്ലാത്ത താരം മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ്. ലക്ഷ്മിപ്രിയയെ വിവാഹം ചെറുതിരിക്കുന്നത് ജയേഷ് ആണ്. ഇരുവർക്കും മാതംഗി എന്നൊരു മകളുമുണ്ട്. നടി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ വിശേഷങ്ങൾ പലപ്പോഴും നടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. നൂറ് ദിവസത്തെ ബി​ഗ് ബോസ് ജീവിതം അവസാനിപ്പിച്ച്‌ അടുത്തിടെയാണ് നടി ലക്ഷ്മിപ്രിയ വീട്ടിലെത്തിയത്. ഗ്രാന്റ് ഫിനാലെയിൽ ടോപ്പ് സിക്സിലെത്തിയ ലക്ഷ്മിപ്രിയ നാലാം സ്ഥാനമാണ് നേടിയത്. വീട്ടിൽ ഏറ്റവും കൂടുതൽ റിയലായി നിന്ന് മത്സരിച്ച വ്യക്തികളിൽ ഒരാളും ലക്ഷ്മിപ്രിയ തന്നെയായിരുന്നു. ചിലപ്പോൾ ഈ സീസണിൽ ഏറ്റവും കൂടുതൽ‌ തവണ എവിക്ഷനിൽ വന്ന വ്യക്തിയും ലക്ഷ്മിപ്രിയ തന്നെയായിരിക്കും. സഹമത്സരാർഥിയായ വിനയ് മാധവിന് നേരെ ലക്ഷ്മിപ്രിയ തുപ്പിയത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോളിതാ അതിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം, വാക്കുകളിങ്ങനെ,

എനിക്ക് തുപ്പണമെന്ന് തോന്നിയപ്പോൾ ഞാൻ തുപ്പി. അല്ലാതെ തുപ്പൽ ഞാൻ കുടിച്ചിറക്കാറില്ല. തുപ്പൽ തുപ്പുക തന്നെയാണ് എല്ലാവരും ചെയ്യാറുള്ളത്. അത് തന്നെയാണ് ഞാനും ചെയ്തിട്ടുള്ളത്. തല്ലണമെന്ന് തോന്നിയാൽ ഞാൻ ചിലപ്പോൾ തല്ലും. തുപ്പാനിടയാക്കുന്ന കാര്യങ്ങൾ ആരും എന്നോട് ചെയ്യരുത്. അവിടെ ഞാൻ ഇമേജ് നോക്കാറില്ല. ഹൗസിൽ ആരുടേയും പിന്നാലെ ചുറ്റിതിരിഞ്ഞല്ല ഞാൻ നൂറ് ദിവസം നിന്നത്. ഞാൻ ഒറ്റയാൾ പോരാളിയായി നിന്ന് എന്നെ ഇഷ്ടപ്പെടുന്നവരുടെ വോട്ട് കൊണ്ട് മാത്രമാണ് നൂറ് ദിവസം തികച്ചത്. ഞാൻ പതിനൊന്ന് എവിക്ഷൻ നേരിട്ടുണ്ട്. എന്നെപ്പോലെ ചവിട്ടിയരക്കപ്പെട്ട മറ്റൊരു സ്ത്രീയും ഹൗസിലുണ്ടായിരുന്നില്ല. ഞാൻ ആർക്കും വേണ്ടിയും അടിമ വേല ചെയ്തിട്ടില്ല. ഞാൻ നൂറ് ദിവസം നിന്ന് തോറ്റിട്ടല്ല ഇറങ്ങിയത്. നാലാം സ്ഥാനം ആ​​ഗ്രഹിച്ചു. അത് കിട്ടി. അതുകൊണ്ട് മറ്റുള്ള മത്സരാർഥികളുടെ പിആറുകൾ എന്റെ ഫേസ്ബുക്ക് വാളിൽ വന്ന് എന്നെ എന്തെങ്കിലും പറയാമെന്ന് വിചാരിക്കണ്ട.

പൂച്ച സന്യാസികൾ ആരായിരുന്നുവെന്നും പൂച്ച സന്യാസികൾ‌ എന്താണ് ചെയ്ത് കൂട്ടിയതെന്നും കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും അറിയാം. മദ്യത്തിനെതിരെ, മയക്കുമരുന്നിനെതിരെ, സി​ഗരറ്റ് വലിച്ചാൽ ആകാശം ഇടിഞ്ഞ് പോകും എന്ന് പറഞ്ഞ വ്യക്തി ഫിനാലെ കഴിഞ്ഞ് കർട്ടൺ വീണപ്പോൾ എന്താണ് ചെയ്തതെന്ന് ഞാൻ കണ്ടതാണ്. അതിനുള്ള തെളിവ് എന്റെ കൈയ്യിലുണ്ട്. പിആറുകൾ മേടിച്ച കാശിന് ജോലി ചെയ്തില്ലേ? ഇനി മുട്ടുമടക്കി അവിടെ ഇരിക്കുന്നതാണ് നല്ലത്.’

Related posts