സിനിമ സീരിയൽ രംഗത്തെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ലക്ഷ്മി പ്രിയ. നരൻ എന്ന മോഹൻലാൽ ജോഷി ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ മുന്നണിയിലേക്ക് എത്തുന്നത്. സിനിമയിൽ സജീവമാകുന്നതോടൊപ്പം മിനി സ്ക്രീൻ സീരിയലുകളിലും ടെലിവിഷൻ ഷോകളിലും ലക്ഷ്മി സജീവമാണ്. സമൂഹ മാധ്യമങ്ങളിലും ലക്ഷ്മി സജീവമാണ്. തന്റെ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. വഴക്കുകളും പൊട്ടിക്കരയലുമൊക്കെയായി ബിഗ് ബോസ്സിൽ നിറഞ്ഞു നിൽക്കുകയായിരുന്നു ലക്ഷ്മി പ്രിയ. ഇതിനിടെ മറ്റുള്ളവരുടെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു, ബോസ് കളിക്കുന്നുവെന്നുള്ള വിമർശനങ്ങളും ലക്ഷ്മി പ്രിയയ്ക്ക് ഏറ്റു വാങ്ങേണ്ടി വന്നിരുന്നു.
ഇപ്പോഴിതാ നടൻ സുരേഷ് ഗോപി എന്റെ ചേട്ടൻ, എന്റെ ചങ്ക് ആണെന്ന് പറയുകയാണ് ലക്ഷ്മി പ്രിയ. ഞാൻ എല്ലാ ദിവസവും മെസേജ് അയക്കുന്ന എനിക്കും മെസേജ് അയക്കുന്ന ഏക വ്യക്തി. എന്റെ ചേട്ടനാണ്. എന്റെ അയൽവാസിയുമാണ് ചേട്ടൻ പാർലമെന്റിലാണെങ്കിലും എവിടെ ആണെങ്കിലും എന്റെ മെസേജ് കിട്ടിയാൽ അപ്പോൾ മറുപടി തരും. എതൊക്കെ നമ്പർ മാറിയാലും എനിക്കത് കിട്ടും. ആ ചേട്ടന്റെ അനുജത്തിയാണ് ഞാൻ. എന്നെയിങ്ങനെ ചേർത്ത് പിടിക്കും. അതാണ് എന്റെ സ്‌നേഹം, ബിഗ് ബോസിൽ വെച്ച് റോബിനോടാണ് സുരേഷ് ഗോപിയെക്കുറിച്ച് ലക്ഷ്മിപ്രിയ പറഞ്ഞത്.
ഇതേ സമയം എല്ലാവരും ചേർന്ന് വളഞ്ഞിട്ട് അക്രമിക്കുമ്പോള്‍ പോലും അതികം പതറാത്ത ലക്ഷ്മി പ്രിയയെ കണ്ടു തുടങ്ങിയിരിക്കുന്നു. മറുപടി കൊടുക്കേണ്ടവര്‍ക്ക് നല്ല ക്ലിയറായി മറുപടി കൊടുക്കുന്നുമുണ്ട്. ചില കാര്യങ്ങള്‍ ഓവറാക്ടിങ് പോലെ തോന്നുമെങ്കിലും അതവരുടെ ശൈലി മാത്രമാണ്. ലക്ഷ്മി പ്രിയ പെട്ടെന്ന് പുറത്തായാല്‍ ബിഗ് ബോസ് വീട് ഉറങ്ങും എന്ന സ്ഥിതിയില്‍ വരെ ഈ മുതല്‍ പ്രേക്ഷകരുടെ ഉള്ളില്‍ സ്ഥാപിച്ചു കഴിഞ്ഞു. നാട്ടിന്‍ പുറത്തുകാരിയായ ശരാശരി വീട്ടമ്മമാരുടെ പ്രതീകമായിക്കൊണ്ട് ലക്ഷ്മി ചേച്ചി നിറഞ്ഞാടുകയാണ് എന്നാണ് ആരാധകർ പറയുന്നത്.