എന്റെ സ്ഥാനത്ത് വേറെ ആരാണെങ്കിലും ഇതുപോലെ ഭക്ഷണം ഉണ്ടാക്കി തരാൻ പറ്റില്ല! വൈറലായി ലക്ഷ്മി പ്രിയയുടെ വാക്കുകൾ!

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബിഗ് ബോസ് നാലാം സീസൺ ആരംഭിച്ചത്. വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായ 17 മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ചയിലെ എവിക്ഷനിൽ ജാനകി സുധീർ പുറത്ത് പോയിരുന്നു. ഇപ്പൊൾ 16 മത്സരാർത്ഥികളാണ് ബി ബി വീട്ടിൽ ഉള്ളത്. പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് ഓരോ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നത്. തങ്ങളുടെ ഇഷ്ട താരങ്ങളുടെ ബിഗ് ബോസിലെ പ്രകടനം എങ്ങനെയാണ് എന്ന ആകാംഷയാണ് ഓരോ വീടുകളിലും. ദിവസവും വ്യത്യസ്തമായ ടാസ്കുകളാണ് ബിഗ്‌ബോസ് വീട്ടിൽ താരങ്ങൾക്ക് നൽകാറുള്ളത്.

ബിഗ് ബോസിലേക്ക് വന്നവരിൽ പ്രേക്ഷകർക്ക് സുപരിചിതയായ താരമായിരുന്നു ലക്ഷ്മി പ്രിയ. വഴക്കുകളും പൊട്ടിക്കരയലുമൊക്കെയായി നിറഞ്ഞു നിൽക്കുകയായിരുന്നു ലക്ഷ്മി പ്രിയ. ഇതിനിടെ മറ്റുള്ളവരുടെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു, ബോസ് കളിക്കുന്നുവെന്നുള്ള വിമർശനങ്ങളും ലക്ഷ്മി പ്രിയയ്ക്ക് ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. ടാസ്ക്കീലൂടെയുള്ള മത്സരത്തിനൊടുക്കം ലക്ഷ്മിപ്രിയ മറ്റുള്ളവരോടായി പറഞ്ഞ കാര്യങ്ങൾ പ്രേക്ഷകരിൽ ചിരിയുണർത്തുന്നതായിരുന്നു. അവസാനം തീരെ കയറാൻ പറ്റാതെയായപ്പോൾ ലക്ഷ്മിപ്രിയ പറഞ്ഞത്, എനിക്ക് ഒറു കുറ്റ ബോധവും ഇല്ല, ജയിലിൽ പോയാലും സാരമില്ല.. ഞാൻ നിങ്ങളെ എല്ലാവരെയും നന്നായി നോക്കി…

എന്റെ സ്ഥാനത്ത് വേറെ ആരാണെങ്കിലും ഇതുപോലെ ഭക്ഷണം ഉണ്ടാക്കി തരാൻ പറ്റില്ല എന്നായിരുന്നു. ഇതിനെ ട്രോളി സോഷ്യൽ മീഡിയ രംഗത്തെത്തിയിരുന്നു. ബിഗ് ബോസ് മലയാളം സീസൺ 4ൽ പുതിയൊരു നോമിനേഷൻ ഇന്ന് നടക്കും. വീക്കിലി ടാസ്‌ക്കിൽ അലസമായി പങ്കെടുത്ത മൂന്ന് പേരെയാണ് ഇത്തവണ മത്സരാർത്ഥികൾ നോമിനേറ്റ് ചെയ്യേണ്ടത്. അത് ആരൊക്കെയായിരിക്കും എന്ന് കണ്ടറിയണം. ജയിലിലേക്ക് പോകേണ്ടവരെയായിരിക്കും ഇത്തവണ നോമിനേറ്റ് ചെയ്യേണ്ടത്. ആരൊക്കെയായിരിക്കും ജയിലിലേക്ക് പോവുക എന്നത് കണ്ടറിയണം.

Related posts