തങ്കുവിന്റെ വിവാഹം ഉടൻ! സൂചന നൽകി ലക്ഷ്മി നക്ഷത്ര!

തങ്കച്ചൻ വിതുര കോമഡി വേദികളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതനായ താരമാണ്. സ്റ്റാർ മാജിക് എന്ന പരുപാടിയിൽ സ്ഥിര സാന്നിദ്ധ്യവുമാണ് താരം. ജനപ്രിയ കോമഡി പരിപാടിയായ സ്റ്റാർ മാജിക്കിൽ സജീവമാണ് തങ്കച്ചൻ. പ്രേക്ഷകർ ഏറെ സ്‌നേഹത്തോടെ തങ്കു എന്നാണ് താരത്തെ വിളിക്കുന്നതും. ഇപ്പോഴിതാ തങ്കച്ചൻ വിവാഹത്തിനൊരുങ്ങുന്നെന്ന സൂചന നൽകുകയാണ് ലക്ഷ്മി നക്ഷത്ര. എന്നാൽ പെൺകുട്ടിയടെ പേര് ലക്ഷ്മി വെളിപ്പെടുത്തിയിട്ടില്ല.

 

സ്റ്റാർ മാജിക്കിലെ തങ്കുവിന്റെ ഓരോ പ്രകടനങ്ങളും പ്രേക്ഷകർക്ക് മനോഹരമായ ചിരി വിരുന്നാണ് സമ്മാനിക്കുന്നത്. തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചൻ. കുട്ടിക്കാലം മുതൽക്കേ പാട്ടും മിമിക്രിയും ഡാൻസുമെല്ലാം ഏറെ ഇഷ്ടത്തോടെ താരം കൂടെകൂട്ടി. മിനിസ്‌ക്രീനിൽ സാന്നിധ്യമറിയിച്ചു തുടങ്ങിയപ്പോൾ മുതൽക്കേ തങ്കച്ചനെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങി.

തങ്കച്ചനെക്കുറിച്ച് ലക്ഷ്മി പറയുന്നതിങ്ങനെ, തങ്കു ഇപ്പോൾ കമ്മിറ്റഡ് ആണ്. പുള്ളി ഇതേ കുറിച്ചൊന്നും പറയില്ല. അതുകൊണ്ട് ഞാൻ തന്നെ എല്ലാം പറയാം. ഒരു ലവ് കം അറേഞ്ച്ഡ് മ്യാരേജ് ആയിരിക്കും തങ്കുവിന്റേത്. അധികം താമസിക്കാതെ തന്നെ അതുണ്ടാവും, ചില സർപ്രൈസുകളൊക്കെ തങ്കു പ്ലാൻ ചെയ്തിട്ടുണ്ട്. ആളാരാണെന്ന് എനിക്ക് അറിയാം. പക്ഷേ ഞാനത് പറയുന്നില്ല. തങ്കു തന്നെ ആളെ എനിക്ക് കാണിച്ച് തന്നിരുന്നു. വീഡിയോ കോളിലൂടെ ആളെ കാണിച്ചു തന്നിട്ടുണ്ട്. നിരവധിപ്പേരാണ് തങ്കുവിന് ആശംസകൾ നേർന്നെത്തുന്നത്. ഇപ്പോഴെങ്കിലും കല്യാണമായല്ലോയെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

Related posts