ലക്ഷ്മി നക്ഷത്ര മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകയാണ്. മലയാളികൾക്ക് വളരെ പ്രിയങ്കരിയാണ് താരം. താരം ഇതിനോടകം ടമാര്‍ പടാര്‍, സ്റ്റാര്‍ മാജിക്, സൂപ്പര്‍ പവര്‍ എന്നീ പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയ അവതാരകയായി മാറിക്കഴിഞ്ഞു. റെഡ് എഫ്എമ്മിലെ ആര്‍ജെ കൂടിയാണ് ലക്ഷ്മി നക്ഷത്ര. ഇപ്പോള്‍ താരം തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നിരവധി പേരാണ് ലക്ഷ്മിക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ലക്ഷ്മി.
സ്റ്റാര്‍ മാജിക് താരങ്ങളെല്ലാം തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ലക്ഷ്മിക്ക് ആശംസ അറിയിച്ചു. ഇപ്പോൾ ശ്രദ്ധേയമാകുന്നത് പിറന്നാള്‍ ദിനത്തില്‍ ലക്ഷ്മി നക്ഷത്ര പങ്കുവെച്ച ഒരു ചിത്രവും അതിനൊപ്പം കുറിച്ച ഒരു ക്യാപ്ഷനുമാണ്. പിറന്നാള്‍ സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടില്‍ നിന്നുമുള്ള ഒരു ചിത്രമാണ് ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. നിങ്ങളെ എങ്ങനെ കൊണ്ടു നടക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നിങ്ങളുടെ ശക്തിയും ചാരുതയുമുള്ളതെന്നും അതിനെ ഇല്ലാതാക്കരുതെന്നുമാണ് ലക്ഷ്മി കുറിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ലക്ഷ്മി നക്ഷത്രയ്ക്ക് സ്വന്തമായൊരു യൂട്യൂബ് ചാനലും ഉണ്ട്. താരം പങ്കുവെയ്ക്കുന്ന വീഡിയോകളും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയായ ലക്ഷ്മി 2007ല്‍ റെഡ് എഫ്എമ്മിലാണ് ആദ്യമായി റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചത്. നിരവധി സ്റ്റേജ് ഷോകളുടെ അവതാരകയും റേഡിയോ ജോക്കിയുമായ ലക്ഷ്മിക്ക് ഇന്ന് 30 ആം പിറന്നാളാണ്.