എന്റെ വീട്ടിൽ ഒരു കുഞ്ഞുവാവ വരാൻ പോവുകയാണ് ! സന്തോഷം പങ്കുവച്ച് ലക്ഷ്മി നക്ഷത്ര!

ലക്ഷ്മി നക്ഷത്ര മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകയാണ്. മലയാളികൾക്ക് വളരെ പ്രിയങ്കരിയാണ് താരം. താരം ഇതിനോടകം ടമാര്‍ പടാര്‍, സ്റ്റാര്‍ മാജിക്, സൂപ്പര്‍ പവര്‍ എന്നീ പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയ അവതാരകയായി മാറിക്കഴിഞ്ഞു. റെഡ് എഫ്എമ്മിലെ ആര്‍ജെ ആയാണ് ലക്ഷ്മി നക്ഷത്ര താരം തന്റെ കരിയർ ആരംഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ലക്ഷ്മി.പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് ലക്ഷ്മി രംഗത്ത് എത്താറുണ്ട്. വളരെ പെട്ടെന്ന് ഇവയൊക്കെ വൈറലായി മാറാറുമുണ്ട്.

ലക്ഷ്മി പങ്കിട്ട വീഡിയോയാണ് ഇപ്പോൾ വൈറലാവുകുന്നത്. വീട്ടിൽ ഒരു കുഞ്ഞാവ എത്തുമെന്നാണ് ലക്ഷ്മി പറയുന്നത്. ‘ഒരു വീഡിയോ എടുത്തിട്ട് അത് പുറത്ത് വിടേണ്ടെന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. പക്ഷേ ഒരു വിധത്തിൽ സമ്മതിപ്പിച്ചിട്ടാണ് ഞാനത് അപ്ലോഡ് ചെയ്യുന്നതെന്ന് പറഞ്ഞാണ്’, ഇന്നത്തെ വീഡിയോയിൽ വലിയൊരു സന്തോഷമാണ് എനിക്ക് പറയാനുള്ളത്. ചിലപ്പോൾ ഞാനിത് പറഞ്ഞ് കഴിഞ്ഞാൽ ട്രോളുകൾ ഉണ്ടായേക്കാം. പക്ഷെ ഇതാണ് അത് വെളിപ്പെടുത്താനുള്ള കറക്ട് സമയം. വല്ലാത്ത സന്തോഷം കൊണ്ട് ഉണ്ടാവുന്ന ഒരു അവസ്ഥയിലാണ് ഞാനിപ്പോൾ. ഇനി കാര്യത്തിലേക്ക് വരാം,  എന്റെ വീട്ടിൽ ഒരു കുഞ്ഞുവാവ വരാൻ പോവുകയാണ്. ഇക്കാര്യം പറയുമ്പോൾ ട്രോൾസ് വരാം. കുറേ പേർ കളിയാക്കിയേക്കും. പക്ഷേ നമ്മുടെ വീട്ടിലെ സന്തോഷം അതല്ലേ നോക്കേണ്ടത്. എന്താ ഞാൻ പറയുക. ആദ്യം അച്ഛനും അമ്മയ്ക്കും ഒക്കെ വലിയ ടെൻസ്ഡ് ആയിരുന്നു. ഇതെങ്ങനെ പറയും, ഇത് പറഞ്ഞാൽ ആളുകൾ എങ്ങനെ ഏറ്റെടുക്കും എന്നൊക്കെ അവർ ചിന്തിച്ചിരുന്നു. പവിത്രം സിനിമ പോലെ ആകുമോ എന്നൊക്കെ ചിന്തിച്ചിരുന്നു. പിന്നെ ഇത് ഒളിച്ചു വച്ചിട്ട് കാര്യമില്ലല്ലോ. ഇപ്പോഴാണ് സ്‌കാനിങ് റിപ്പോർട്ടും മറ്റും കിട്ടിയത്. നല്ല റെസ്റ്റ് വേണം. ഓടാനും നടക്കാനും പാടില്ല എന്നൊക്കെ ഈ സമയത്ത് പറയുമല്ലോ. അതുപോലെ തന്നെയാണ് ഇവിടെയും. പിന്നെ സോഷ്യൽ മീഡിയയിൽ നിന്നും എന്ത് ട്രോൾ വന്നാലും അത് തനിക്കൊരു വിഷയവുമല്ല.

കാര്യങ്ങളൊക്കെ പറയാമെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ടാണ് ഞാനിത് വെളിപ്പെടുത്തുന്നത്. ഇപ്പോൾ അമ്മയ്ക്ക് ഒന്നും സമയമില്ല, വീടൊക്കെ വൃത്തിക്കെടായി കിടക്കുകയാണ്. ഞങ്ങളെ കാണുമ്പോൾ ഫേസ് ചെയ്യാനൊക്കെ ബുദ്ധിമുട്ടാണ്. എപ്പോഴും വാതിൽ അടച്ചിട്ടിരിക്കും, അച്ഛൻ ഈ പ്രദേശത്ത് ഇല്ലെന്നുള്ള അവസ്ഥയിലൂടെ നടക്കുകയാണ്. തുടങ്ങി ഒത്തിരി കാര്യങ്ങൾ ലക്ഷ്മി പറഞ്ഞിരുന്നു. ശേഷം ഗർഭിണിയായ ആളെ കാണാൻ പോകുമ്പോൾ മധുരം കൊടുക്കണം എന്നുള്ളത് കൊണ്ട് മധുരവുമായിട്ടാണ് നടി പോകുന്നത്.  റൂമിൽ കട്ടിലിൽ കിടക്കുന്ന അമ്മയ്ക്ക് ആദ്യം ചോക്ലേറ്റ് നൽകാൻ നോക്കിയെങ്കിലും പെട്ടെന്ന് കട്ടിലിൽ കിടക്കുന്ന പട്ടിക്കുട്ടിയ്ക്കാണ് ലക്ഷ്മി ചോക്ലേറ്റ് കൊടുക്കുന്നത്. എല്ലാവരും ലക്ഷ്മിയുടെ അമ്മ വീണ്ടും ഗർഭിണിയായെന്ന് കരുതിയെങ്കിലും തന്റെ പെറ്റ് ഡോഗായ പാപ്പു ഗർഭിണിയാണെന്നും വൈകാതെ കുഞ്ഞുവാവ വരുമെന്നാണ് നടി പറഞ്ഞത്. ഗർഭിണിയായതിന് ശേഷം അവൾക്ക് വല്ലാത്ത മടിയാണെന്ന് തുടങ്ങി പാപ്പുവിന്റെ വിശേഷങ്ങളാണ് ലക്ഷ്മി പിന്നീട് പറയുന്നത്.

Related posts