നെഞ്ചിൽ തന്റെ മുഖം പച്ച കുത്തിയ ആരാധകനെ നേരിൽ കണ്ടപ്പോൾ ലക്ഷ്മി നക്ഷത്ര ചെയ്തത് കണ്ടോ!

ലക്ഷ്മി നക്ഷത്ര മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകയാണ്. മലയാളികൾക്ക് വളരെ പ്രിയങ്കരിയാണ് താരം. താരം ഇതിനോടകം ടമാര്‍ പടാര്‍, സ്റ്റാര്‍ മാജിക്, സൂപ്പര്‍ പവര്‍ എന്നീ പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയ അവതാരകയായി മാറിക്കഴിഞ്ഞു. റെഡ് എഫ്എമ്മിലെ ആര്‍ജെ ആയാണ് ലക്ഷ്മി നക്ഷത്ര താരം തന്റെ കരിയർ ആരംഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ലക്ഷ്മി.പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് ലക്ഷ്മി രംഗത്ത് എത്താറുണ്ട്. വളരെ പെട്ടെന്ന് ഇവയൊക്കെ വൈറലായി മാറാറുമുണ്ട്.

കുറച്ച് മാസങ്ങൾക്ക് മുൻപ് ഒരു ആരാധകൻ നെഞ്ചിൽ ലക്ഷ്മിയുടെ മുഖം പച്ചകുത്തിയ സംഭവം വൈറലായിരുന്നു. ഇപ്പോഴിതാ ആ ആളെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ലക്ഷ്മി. സ്റ്റാർ മാജിക്കിലാണ് അദ്ദേഹം അതിഥിയായെത്തിയത്. ഇത്രയധികം ലക്ഷ്മി നക്ഷത്രയെ ഇഷ്ടപ്പെടുന്ന, നെഞ്ചിൽ അവളുടെ മുഖം പച്ചകുത്തിയ ആരാധകനോട് അസീസ് പറഞ്ഞത്ഇങ്ങനെയാണ്, കല്യാണം കഴിഞ്ഞാൽ ഭാര്യയുടെ മുൻപിൽ വച്ച് ഷർട്ട് ഊരരുത് എന്നാണ്. തന്നെ ഇത്രയധികം സ്‌നേഹിക്കാൻ എന്താണ് കാരണം എന്ന് ലക്ഷ്മി ചോദിയ്ക്കുന്നുണ്ട്.

നേരത്തെ കാർത്തിക് തന്റെ മുഖം പച്ചകുത്തിയതിന്റെ സന്തോഷത്തോടൊപ്പം അതിലുള്ള ആകുലതയും ലക്ഷ്മി പങ്കുവച്ചിരുന്നു. ഇഷ്ടപ്പെടുന്നത് സന്തോഷമുള്ള കാര്യമാണ്, എന്നാൽ ഇത്രയും വേദന നിറഞ്ഞ ഇഷ്ടത്തെ ഒരിക്കലും പ്രോത്സാഹിപ്പിയ്ക്കില്ല എന്നാണ് അന്ന് ലക്ഷ്മി നക്ഷത്ര പറഞ്ഞിരുന്നത്.

Related posts