ആദ്യ ശമ്പളം നൂറു രൂപ! മനസ്സ് തുറന്ന് ലക്ഷ്മി നക്ഷത്ര!

ലക്ഷ്മി നക്ഷത്ര മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകയാണ്. മലയാളികൾക്ക് വളരെ പ്രിയങ്കരിയാണ് താരം. താരം ഇതിനോടകം ടമാര്‍ പടാര്‍, സ്റ്റാര്‍ മാജിക്, സൂപ്പര്‍ പവര്‍ എന്നീ പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയ അവതാരകയായി മാറിക്കഴിഞ്ഞു. റെഡ് എഫ്എമ്മിലെ ആര്‍ജെ ആയാണ് ലക്ഷ്മി നക്ഷത്ര താരം തന്റെ കരിയർ ആരംഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ലക്ഷ്മി.പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് ലക്ഷ്മി രംഗത്ത് എത്താറുണ്ട്. വളരെ പെട്ടെന്ന് ഇവയൊക്കെ വൈറലായി മാറാറുമുണ്ട്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം അവരുടെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അങ്കറങ്ങിലേക്ക് എത്തിയതിനെ കുറിച്ചും ആദ്യ ശമ്പളത്തെ കുറിച്ചുമൊക്കെ ലക്ഷ്മി പറയുന്നുണ്ട്. നൂറ് രൂപയായിരുന്നു തന്റെ ആദ്യ ശമ്പളം എന്നാണ് ലക്ഷ്മി പറഞ്ഞത്. ഇന്ന് കാണുന്ന നിലയിലേക്ക് താന്‍ എത്തിപ്പെടാന്‍ 15 വര്‍ഷം എടുത്തെന്നും താരം പറയുന്നു. ലോക്കല്‍ ചാനലില്‍ അവതാരകരെ വേണമെന്ന പരസ്യം കണ്ടാണ് അപേക്ഷിച്ചത്. ചെറുപ്പത്തിലെ നല്ല ആക്ടീവായിരുന്നു, പാടുകയും അഭിനയിച്ച് കാണിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. 10 ആം ക്ലാസിലെ വെക്കേഷന്‍ സമയത്തായിരുന്നു സംഗീത പരിപാടിക്ക് അവതാരകരെ തേടുന്നുവെന്ന പരസ്യം കണ്ടത്. അമ്മയോട് പറഞ്ഞപ്പോള്‍ ഇതൊന്നും നമുക്ക് വേണ്ട, അമ്മയ്ക്ക് ലിമിറ്റേഷന്‍സുണ്ട്, അച്ഛന്‍ ആ സമയത്ത് പുറത്തായിരുന്നു.

അമ്മൂമ്മ അന്ന് ഞങ്ങള്‍ക്കൊപ്പമായിരുന്നു. അമ്മ അറിയാതെയായി അമ്മൂമ്മയാണ് ബയോഡാറ്റ അവിടെ എത്തിക്കുന്നത്. നല്ല പിന്തുണയായിരുന്നു അമ്മൂമ്മ. 15ാമത്തെ വയസിലാണ് ഞാന്‍ ജോലി ചെയ്ത് തുടങ്ങുന്നത്. വന്നവഴിയെക്കുറിച്ച് ഞാനെപ്പോഴും ആലോചിക്കാറുണ്ടെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞിരുന്നു. ആദ്യമാസം 400 രൂപയാണ് ശമ്പളമായി ലഭിച്ചത്. 100 രൂപയ്ക്ക് തുടങ്ങിയ കരിയറാണ് ഇന്ന് ഇവിടെവരെ എത്തിനില്‍ക്കുന്നത്. അതിന് ശേഷം ജീവന്‍ ടിവി, കൈരളി വി, ഏഷ്യാനെറ്റ് പിന്നെയാണ് ഫ്ളവേഴ്സിലേക്ക് എത്തിയത്. ഫ്ളവേഴ്സാണ് എന്റെ ജീവിതം മൊത്തം മാറ്റിമറിച്ചതെന്ന് ഞാന്‍ പറയും. ജീവിതത്തില്‍ നമ്മള്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്താല്‍, ഒരു കാര്യം സ്വപ്നം കണ്ടുകഴിഞ്ഞാല്‍ അതിലേക്ക് എത്താനുള്ള ഒരു ലക്ഷ്യമുണ്ടെങ്കില്‍ തീര്‍ച്ചയായും നമുക്ക് അത് എത്തിപ്പിടിക്കാന്‍ പറ്റും. ലോക്കല്‍ ചാനലില്‍ ഷോ ചെയ്യുന്ന സമയത്ത് സാറ്റലൈറ്റ് ചാനലില്‍ പരിപാടി അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആരോട് പറയണം എങ്ങനെ എത്തുമെന്നറിയില്ല. 14 വര്‍ഷം കഴിഞ്ഞു. ചെറിയ പരിപാടികളിലൂടെയായി ഇന്നത്തെ ചിന്നുവിലെത്തി നില്‍ക്കുകയാണ്. ഇടയ്ക്ക് ഞാനൊരു സിനിമയില്‍ അഭിനയിച്ചിരുന്നു. സിനിമ ഓടിയില്ല. ജീവിതത്തിലൊരൊറ്റ സിനിമ ചെയ്താല്‍ മതി, ആങ്കറിങ്ങ് എനിക്കൊരിക്കലും ഉപേക്ഷിക്കാനാവില്ലെന്നും ലക്ഷ്മി പറഞ്ഞിരുന്നു. ഫ്ളവേഴ്സിലേക്ക് എത്തിയതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. 4 തവണ മിസ്സായതിന് ശേഷമായാണ് ടമാര്‍ പഠാറിലേക്കെത്തിയത്. മഞ്ഞപ്പിത്തം പിടിച്ച് സീരിയസായി കിടക്കുന്ന സമയത്തായിരുന്നു ആദ്യം കോള്‍ വന്നത്, പിന്നീട് വിളിച്ചപ്പോള്‍ ഞാന്‍ ദോഹയിലൊരു ഷോയിലായിരുന്നു. ഞാന്‍ തിരിച്ചെത്തുന്ന അന്നും അവര്‍ എന്നെ വിളിച്ചിരുന്നു. അങ്ങനെയാണ് ഫ്ളവേഴ്സിലേക്ക് വന്നത്.

Related posts