ലക്ഷ്മി നക്ഷത്ര മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകയാണ്. മലയാളികൾക്ക് വളരെ പ്രിയങ്കരിയാണ് താരം. താരം ഇതിനോടകം ടമാര്‍ പടാര്‍, സ്റ്റാര്‍ മാജിക്, സൂപ്പര്‍ പവര്‍ എന്നീ പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയ അവതാരകയായി മാറിക്കഴിഞ്ഞു. റെഡ് എഫ്എമ്മിലെ ആര്‍ജെ ആയാണ് ലക്ഷ്മി നക്ഷത്ര താരം തന്റെ കരിയർ ആരംഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ലക്ഷ്മി.പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് ലക്ഷ്മി രംഗത്ത് എത്താറുണ്ട്. വളരെ പെട്ടെന്ന് ഇവയൊക്കെ വൈറലായി മാറാറുമുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് ലക്ഷ്മി പങ്കുവച്ച ഒരു വീഡിയോ ആണ്. അവതാരകയായും അതിഥിയായും താരം നിരവധി പോഗ്രാമുകളിൽ പങ്കെടുക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു താരം. അതിനിടയിൽ ഒരു പെൺകുട്ടി താരത്തെ കാണുവാൻ വേണ്ടി സ്റ്റേജിലേക്ക് കയറി. പിന്നീട് സംഭവിച്ചത് ഏവരെയും അമ്പരപ്പിക്കുന്ന കാഴ്ചകൾ.
ലക്ഷ്മിയുടെ കടുത്ത ആരാധിക ആണ് ഈ കുട്ടി. നിദ എന്നാണ് ഈ കുട്ടിയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പേര്. കഴിഞ്ഞ രണ്ടു വർഷമായി ലക്ഷ്മിയെ കാണുവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഈ പെൺകുട്ടി. ഒടുവിൽ ഇന്നാണ് അവസരം വന്നെത്തിയിരിക്കുന്നത്. സ്റ്റേജിൽ കയറി ലക്ഷ്മിയെ കാണുകയും കെട്ടിപ്പിടിക്കുകയും ചെയ്തു നിദ. സന്തോഷം അടക്കാൻ വയ്യാതെ ആനന്ദക്കണ്ണീർ പൊഴിക്കുകയും ചെയ്തു നിദ. വളരെ വൈകാരികമായ മുഹൂർത്തങ്ങൾ ആയിരുന്നു സ്റ്റേജിൽ അരങ്ങേറിയത്. ഇപ്പോൾ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. നിരവധി ആളുകളാണ് ഇതുപോലെ ലക്ഷ്മിയെ കാണുവാൻ ഒരു അവസരം കാത്തിരിക്കുന്നത്. അത് ആളുകൾ കമൻറ് ബോക്സിൽ പരസ്യപ്പെടുത്തുകയും ചെയ്തു. എന്തായാലും ഈ അവസരം ലഭിച്ച നിദ ഭാഗ്യവതിയാണ് എന്നാണ് ലക്ഷ്മി ആരാധകർ കമൻറ് ബോക്സിൽ കുറിക്കുന്നത്.
View this post on Instagram