മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക്ക് എന്ന പരുപാടിയിലൂടെയാണ് മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാകുന്നത്. ഇപ്പോള്‍ തന്റെ യുട്യൂബ് ചാനലിലും വീഡിയോകളുമായി സജീവമാണ് താരം. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ ഒക്കെ സോഷ്യല്‍ മീഡിയയില് വൈറലായി മാറാറുണ്ട്. ലക്ഷ്മി പങ്കുവെച്ച ക്രിസ്തുമസ് ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. താന്‍ ഈ വീഡിയോ ചെയ്യുന്നത് ഒരിക്കലും സബ്സ്‌ക്രിപ്ഷന്‍ കൂട്ടാന്‍ വേണ്ടി അല്ല എന്ന് ഇന്‌ട്രോയില്‍ പറഞ്ഞുകൊണ്ടാണ് തന്റെ പ്രിയപ്പെട്ട സന കുട്ടിയെ ലക്ഷ്മി പരിചയപ്പെടുത്തുന്നത്.
സന എന്നാണ് മോളുടെ പേര്. അവളുടെ ഒപ്പമാണ് ഇന്ന് ഒരുദിവസം ഞാന്‍ ചെലവിടുന്നത്. ആ ആളുടെ കൂടെ മറ്റാരും ക്രിസ്തുമസ് സെലിബ്രെറ്റ് ചെയ്യും മുന്‍പേ ഇടിച്ചു കയറി സര്‍പ്രൈസായി ആഘോഷിക്കണം എന്ന് ആഗ്രഹമാണ് എന്നെ അവളുടെ അടുത്തേക്ക് എത്തിച്ചത്. സന എന്നാണ് മോളുടെ പേര്, പത്തുവയസ്സേ മോള്‍ക്ക് ആയിട്ടുള്ളൂ. ഒരു മാസം മുമ്പേയാണ് എന്നെ ഒരുപാട് തേടി അലഞ്ഞ ശേഷം മോള്‍ എന്നിലേക്ക് എത്തുന്നത്. ഫ്‌ളവേഴ്‌സിലേക്ക് ആയിരുന്നു ആ കോള്‍. അസോസിയേറ്റ് ഡയറക്ടിനെയൊക്കെ വിളിച്ചിട്ടാണ് എന്നെ കണക്റ്റ് ചെയ്യാന്‍ പറയുന്നത്.
ആ വീഡിയോ കോളില്‍ സംസാരിക്കുമ്പോഴാണ് സന എന്നെ എത്രത്തോളം ഇഷ്ടപെടുന്നു എന്ന് മനസിലായത്. തൃശൂരാണ് മോളുടെയും വീട്. ഇന്നാണ് മോളെ നേരിട്ട് കാണാന്‍ പോകുന്നത്. അവളോട് പറഞ്ഞിട്ടില്ല ഞാന്‍ ചെല്ലുന്ന കാര്യം. ഇന്നത്തെ വീഡിയോ ഒരിക്കലും ലൈക്ക് ചെയ്യാനും, സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഞാന്‍ പറയില്ല. കാരണം ഇന്ന് അവള്‍ക്ക് വേണ്ടിയുള്ള വീഡിയോ ആണ്. കരഞ്ഞുകൊണ്ടാണ് സന ലക്ഷ്മിയെ സ്വീകരിക്കുന്നത്. ഇരുവരും പരസ്പരം സമ്മാനങ്ങളും നല്‍കുന്നുണ്ട്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.