ലക്ഷ്മി നക്ഷത്ര മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകയാണ്. മലയാളികൾക്ക് വളരെ പ്രിയങ്കരിയാണ് താരം. താരം ഇതിനോടകം ടമാര്‍ പടാര്‍, സ്റ്റാര്‍ മാജിക്, സൂപ്പര്‍ പവര്‍ എന്നീ പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയ അവതാരകയായി മാറിക്കഴിഞ്ഞു. റെഡ് എഫ്എമ്മിലെ ആര്‍ജെ ആയാണ് ലക്ഷ്മി നക്ഷത്ര താരം തന്റെ കരിയർ ആരംഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ലക്ഷ്മി.പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് ലക്ഷ്മി രംഗത്ത് എത്താറുണ്ട്. വളരെ പെട്ടെന്ന് ഇവയൊക്കെ വൈറലായി മാറാറുമുണ്ട്.
ലക്ഷ്മി എപ്പോഴാണ് വിവാഹിതയാവുക, പ്രണയമുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ എല്ലായിപ്പോഴും ഉയർന്ന് വരാറുണ്ട്. കല്യാണം ആയോ എന്ന ചോദ്യത്തിന് ഉത്തരം എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. കല്യാണം ആയോ എന്ന ചോദ്യത്തിന് തൃശൂർകാർക്ക് ഒറ്റമറുപടിയേ ഉണ്ടാവുള്ളൂ. പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡർ ആവാനുള്ള അവസരം ലഭിച്ചതിനെക്കുറിച്ചും ലക്ഷ്മി പറഞ്ഞിരുന്നു. കവർ ഗേളാവണം, മുഖചിത്രം വരണം, പരസ്യത്തിൽ അഭിനയിക്കണം അങ്ങനെ കുറേ ആഗ്രഹങ്ങളുണ്ടായിരുന്നു. ജിജെ ഗോൾഡിന്റെ ബ്രാൻഡ് അംബാസിഡറായി.
കല്യാണ സീസണൊക്കെയായി. ലേറ്റസ്റ്റായിട്ടുള്ള ട്രെൻഡി ആഭരണ കലക്ഷനുകളും ലക്ഷ്മി കാണിച്ചിരുന്നു. സ്വർണം വാങ്ങാൻ വന്നവരുമായും ലക്ഷ്മി സംസാരിച്ചിരുന്നു. ഡിംപിൾ റോസിനേയും കുടുംബത്തേയും ലക്ഷ്മി വീഡിയോയിൽ കാണിച്ചിരുന്നു. കുഞ്ഞിന് സ്വർണ്ണം മേടിക്കാനായി വന്നതാണ്, ആദ്യമായാണ് ഇവിടേക്ക് വന്നതെന്നായിരുന്നു ഡിംപിൾ പറഞ്ഞത്. ഭയങ്കര ഹാപ്പിയായാണ് പോവുന്നതെന്ന് ഡിംപിൾ ലക്ഷ്മിയോട് പറഞ്ഞത്.