പ്രണയമുണ്ടോ എന്ന ചോദ്യത്തിന് ലക്ഷ്മി മേനോൻ നൽകിയ മറുപടി കണ്ടു അമ്പരന്ന് ആരാധകർ.!

ലക്ഷ്മി മേനോന്‍ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ്. രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. ഇപ്പോൾ മലയാളം കടന്ന് തമിഴില്‍ തിളങ്ങുന്ന നടി കന്നടയിലും തെലുങ്കിലും സിനിമകള്‍ ചെയ്തിട്ടുണ്ട്. കുംകി, സുന്ദര പാണ്ഡ്യന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ലക്ഷ്മിയെ തേടി ധാരാളം പുരസ്‌കാരങ്ങളും എത്തിയിരുന്നു. അവതാരം എന്ന മലയാള ചിത്രത്തിൽ ദിലീപിന്റെ നായികയായും താരം എത്തിയത്.

സോഷ്യല്‍ മീഡിയയിലും വളരെയധികം സജീവമാണ് നടി. തന്റെ ചിത്രങ്ങളും പുത്തന്‍ വിശേഷങ്ങളും എല്ലാം പങ്കുവെച്ച് ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇപ്പോള്‍ താന്‍ ഒരു പ്രണയത്തിലാണെന്ന് ലക്ഷ്മി തന്നെ പറഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് എത്തുന്നത്.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ലക്ഷ്മി. ചോദ്യങ്ങള്‍ക്ക് ഉണ്ട്, ഇല്ല എന്ന് മാത്രമായിരുന്നു മറുപടി നല്‍കേണ്ടിയിരുന്നത്. ഇതിനിടെയായിരുന്നു ആരാധകര്‍ പ്രണയത്തെ കുറിച്ച് ചോദിച്ചത്. ദീര്‍ഘകാലത്തേക്ക് ഏതെങ്കിലും പ്രണയബന്ധമുണ്ടായിരുന്നുവോ എന്നൊരാള്‍ ചോദിച്ചു. ഈ ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ലക്ഷ്മി നല്‍കിയ മറുപടി. മറ്റൊരാളുടെ ചോദ്യം മൂന്ന് വര്‍ഷത്തിലധികമായൊരു പ്രണയ ബന്ധമുണ്ടോ എന്നായിരുന്നു. ഇതിനും ഉണ്ട് എന്നായിരുന്നു ലക്ഷ്മി നല്‍കിയത്.

Related posts