കൊറോണ സമയത്ത് വിവാഹം വേണമെന്ന് തോന്നിയിട്ടുണ്ട്: വിവാഹം ചെയ്യാത്തതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി!

ലക്ഷ്മി ഗോപാലസ്വാമി മലയാളികൾക്ക് വളരെ പ്രിയങ്കരിയായ നടിയും നര്‍ത്തകിയുമാണ്. താരം നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലിടം നേടിയിട്ടുണ്ട്. താരം മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ചത് അരയന്നങ്ങളുടെ വീട് എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ്. താരം മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും സജീവമായിരുന്നു. താരത്തിന് 50 വയസ്സായെങ്കിലും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഇപ്പോള്‍ വിവാഹം കഴിക്കാത്തതിനെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.

വിവാഹം വേണമെന്ന് കൊറോണ സമയത്ത് തോന്നിയിട്ടുണ്ട്. ജീവിതം കുറച്ച്‌ പതുക്കെയായ സമയം ആയിരുന്നു കൊറോണ കാലം. ആ സമയത്ത് തന്നോടൊപ്പം ഒരു കംപാനിയന്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് തോന്നി. ഈ ലൈഫിലും താന്‍ ഹാപ്പിയാണ്, പ്രകൃതി എന്താണോ നമുക്കു വേണ്ടി ഒരുക്കി വച്ചിരിക്കുന്നത് അതിലൂടെ തന്നെ നമ്മള്‍ പോകണം. കല്യാണത്തെപറ്റി തന്നോടുള്ള സ്നേഹം കൊണ്ട് പലരും ചോദിക്കാറുണ്ട്. ആ സമയത്ത് ജീവിതത്തില്‍ ഇതൊക്കെ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങളാണോയെന്ന് താന്‍ ആലോചിക്കും. സിംഗിള്‍ ആണെങ്കിലും വിവാഹിത ആണെങ്കിലും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ട്. അത് നമ്മള്‍ തന്നെ നേരിടണം. വിവാഹം കഴിച്ചില്ല എന്നു കരുതി ഒന്നും സംഭവിക്കില്ല.

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമാവുന്ന സല്യൂട്ട് എന്ന ചിത്രത്തിലാണ് ലക്ഷ്മി ഇപ്പോൾ അഭിനയിക്കുന്നത്. സല്യൂട്ടിന്റെ ഷൂട്ടിനിടെ ദുല്‍ഖര്‍ സല്‍മാനോടൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ നടി പങ്കുവെച്ചിരുന്നു. വളരെ കൂളായിട്ടുള്ള ചെറുപ്പക്കാരനാണ് ദുല്‍ഖറെന്നും സല്യൂട്ടിന്റെ ഷൂട്ടിംഗ് സമയങ്ങള്‍ മനോഹരമായിരുന്നുവെന്നും ലക്ഷ്മി പറയുന്നു.

Related posts