അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ കുവൈറ്റില്‍ പിടിയില്‍

Kuwait.border

കുവൈത്തിലേക്ക്  അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരനെ     അതിര്‍ത്തിയില്‍ വെച്ച്‌ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. സൗദി അറേബ്യയില്‍ നിന്ന് നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവരികയായിരുന്ന ട്രക്കിന് പിന്നില്‍ ഒളിച്ചിരുന്നായിരുന്നു ഇയാള്‍ കുവൈത്തിലേക്ക് പ്രവേശിക്കാന്‍ നോക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

Riyadh-Saudi-Arabia.
Riyadh-Saudi-Arabia.

പിടിയിലായ ഇന്ത്യക്കാരന്റെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്. ട്രക്കിന് പിന്നില്‍ ബ്ലാങ്കറ്റ് കൊണ്ട് പുതച്ച്‌ ശ്രദ്ധയില്‍പെടാത്ത വിധത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു ഉണ്ടായത്. നുവൈസീബ് അതിര്‍ത്തിയില്‍ വെച്ച്‌ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തുകയുണ്ടായത്.

Related posts