തന്റെ സ്വാഭാവികമായ അഭിനയശൈലിയിലൂടെ മലയാളികളെ ചിരിപ്പിച്ച ചിലപ്പോഴൊക്കെ പ്രേക്ഷകരെ കരയിക്കുകയും ചെയ്ത താരമാണ് കുതിരവട്ടം പപ്പു. തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ മൊയ്തീനെ ആ ചെറിയെ സ്പാനർ ഇങ്ങെടുത്തെ…. എന്ന രംഗം ഇന്നും നമ്മെ ചിരിപ്പിക്കുന്നു. തിയേറ്ററുകള്‍ ഇളക്കിമറിച്ചു കുതിരവട്ടം പപ്പുവെന്ന അതുല്യ നടന്‍ ഓര്‍മയായിട്ട് 22 വര്‍ഷം.
നാടകങ്ങളിലൂടെയാണ് പത്മദളാക്ഷന്‍ എന്ന കുതിരവട്ടം പപ്പു അഭിനയരംഗത്തെത്തിയത്. മൂടുപടം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ഭാര്‍ഗവിനിലയത്തിലെ കുതിരവട്ടം പപ്പു എന്ന കഥാപാത്രത്തിന്റെ പേര് നല്‍കിയത് ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറാണ്.
മണിച്ചിത്രത്താഴ്, ഏയ് ഓട്ടോ, തേന്‍മാവിന്‍ കൊമ്പത്ത് ഇപ്പോഴും ഓര്‍ത്തോത്ത് ചിരിക്കുന്ന എത്രയോ രംഗങ്ങള്‍. ചിരി മാത്രമല്ല, കണ്ണിനെ ഈറനണിയിച്ച കഥാപാത്രങ്ങളും പപ്പുവിന് അനായാസം വഴങ്ങി. ദി കിംഗ്, ആള്‍ക്കൂട്ടത്തില്‍ തനിയെ ചിത്രങ്ങളില്‍ പപ്പുവിനൊപ്പം പ്രേക്ഷകരും കരഞ്ഞു. നാല് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തില്‍ മറക്കാനാകാത്ത എത്രയെത്ര കഥാപാത്രങ്ങള്‍… മലയാളിയെ ചിരിപ്പിച്ചും കരയിച്ചും പപ്പു ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങള്‍ കാലാതീതമായി നിലനില്‍ക്കുകയാണ്. പകരം വയ്കാനില്ലാത്ത ഓര്‍മകളായി.