കുരുതി കൊല്ലും എന്ന വാക്ക്.കാക്കും എന്ന പ്രതിജ്ഞ! കുരുതിയെ കുറിച്ച് പ്രിത്വി!

പൃഥ്വിരാജ് മലയാളികൾക്ക് വളരെയധികം പ്രിയങ്കരനാണ്. നിരവധി സിനിമകളാണ് നടനും സംവിധായകനുമായ പൃഥ്വിരാജിന്‍റേതായി ഇനി പുറത്തിറങ്ങാനായിരിക്കുന്നത്. കുരുതി അതിൽ ഒരു ചിത്രമാണ്. ഇപ്പോൾ ചിത്രം കൊവിഡ് കാലത്ത് ഇളവുകള്‍ കിട്ടിയ സാഹചര്യത്തിൽ വളരെ വേഗത്തില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികൾ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പൃഥ്വിരാജ് തന്നെ ഇൻസ്റ്റയിലൂടെ കുരുതിയുടെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ചിരിക്കുകയാണ്.

ചെയ്തു. ഇതില്‍ ഏറെ അഭിമാനിക്കുന്നു കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ക്യാപ്ഷൻ നൽകിയാണ് സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയിക്കും ശബ്ദമിശ്രണം നിർവ്വഹിക്കുന്ന രാജാകൃഷ്ണനുമൊപ്പം നിൽക്കുന്ന ചിത്രം പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിയുടെ ഈ ചിത്രത്തിലെ ലുക്ക് ഇതിനോടകം വൈറലായിട്ടുണ്ട്.

prithvi.

പൃഥ്വിയ്ക്ക് പുറമെ നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന കുരുതിയിൽ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ചിത്രം ഒരുക്കുന്നത് പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുപ്രിയ മേനോനാണ്. ഈ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ മുരളി ഗോപി, റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ, മാമുക്കോയ, ശ്രിന്ദ, മണികണ്ഠൻ ആചാരി, നവാസ്‌ വള്ളിക്കുന്ന്, നെസ്ലൻ, സാഗർ സൂര്യ തുടങ്ങിയവരാണ്.

Related posts