ബുർജ് ഖലീഫയിൽ ”മിന്നി” കുറുപ്പ് ട്രെയിലർ

BY AISWARYA

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം’കുറുപ്പി’ന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു.ബുര്‍ജിന്റെ കൂറ്റന്‍ ഗ്ലാസ് പാനലുകളില്‍ ചിത്രം മിന്നുന്നത് കാണാന്‍ നിരവധി ആരാധകര്രാണ് തടിച്ചുകൂടിയത്.

ആ കാഴ്ച കാണാൻ  ദുല്‍ഖര്‍ സല്‍മാനും കുടുംബവുമുണ്ടായിരുന്നു.സുകുമാരക്കുറുപ്പായി വേഷമിട്ട ദുല്‍ഖറിന്റെ ചിത്രങ്ങള്‍ കെട്ടിടത്തില്‍ തെളിഞ്ഞപ്പോള്‍ ആര്‍പ്പുവിളിച്ചാണ് കാണാനെത്തിയവര്‍ സ്വീകരിച്ചത്. ആദ്യമായാണ് ഒരു മലയാള ചിത്രം ഇത്തരത്തിൽ പ്രദർശിപ്പിച്ചത്.

സിനിമ റിലീസാകുന്നതിന് മുന്നോടിയായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ചിത്രം നാളെ തിയേറ്ററില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.

https://www.instagram.com/tv/CWG_J5XhmPW/?utm_medium=copy_link

Related posts