കുഞ്ചന്‍ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. മലയാള സിനിമയില്‍ മികച്ച ഒരുപിടി വേഷങ്ങളുമായി സജീവമാണ് അദ്ദേഹം. മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് അടുത്തിടെ കുഞ്ചന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും ഭാര്യ ശോഭയെ കുറിച്ചുമൊക്കെ നടന്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
കുഞ്ചന്റെ വാക്കുകള്‍ ഇങ്ങനെ, ശോഭയുമായിട്ടുള്ള തന്റെ വിവാഹം 1985ൽ ആയിരുന്നു. ആ കാലത്ത് സിനിമാക്കാരന് ഒരു പെണ്ണ് കിട്ടുക അത്ര എളുപ്പമായിരുന്നില്ല. സിനിമ എന്തോ മോശപ്പെട്ട സംഗതി ആണെന്ന് പലരും ധരിച്ചു വച്ചിരുന്നു. നമ്മളൊരു സിനിമയില്‍ പിച്ചക്കാരന്‍ റോള്‍ ചെയ്താല്‍ ചിലര്‍ പറയും അയ്യേ പിച്ചക്കാരന്‍ ആയി അഭിനയിച്ച ആളാണ്. അയാളെ പെണ്ണ് ആലോചിക്കുമോ എന്ന്. പിന്നെ എന്റെ ഒരു കസിനാണ് ശോഭയുടെ കാര്യം ആദ്യം പറയുന്നത്. ഒരു പെണ്‍കുട്ടിയുണ്ട് ബ്യൂട്ടീഷന്‍ ആണ്. നമുക്കൊന്ന് പോയി നോക്കാം എന്നു പറഞ്ഞു. അങ്ങനെയാണ് ശോഭയെ കാണാന്‍ ചെല്ലുന്നത്. എന്റെ ജോലിയെ കുറിച്ചും അതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചും എല്ലാം കൃത്യമായി ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു. വിമാനത്തില്‍ സഞ്ചരിക്കുന്നതും വലിയ ഹോട്ടലില്‍ താമസിക്കുന്നതും മികച്ച ഭക്ഷണം കഴിക്കുന്നതും എല്ലാം നിര്‍മ്മാതാവിന്റെ കാശു കൊണ്ടാണ്. അതൊന്നും വിചാരിച്ച് എന്റെ കൂടെ വരരുതെന്നാണ് താന്‍ പറഞ്ഞത്. അതായത് ഒരു സാധാരണ നടനാണ്. അതിനനുസരിച്ചുള്ള ജീവിതമേ പ്രതീക്ഷിക്കാവൂ. എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞതു കൊണ്ട് അവര്‍ക്ക് എല്ലാവര്‍ക്കും എന്നെ ഇഷ്ടപ്പെടുകയും അങ്ങനെ കല്യാണം നടക്കുകയും ചെയ്തു.
മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, മുന്‍കാല നടന്‍ ജയന്‍ എന്നിങ്ങനെ പ്രമുഖരുമായി അടുത്ത സൗഹൃദത്തിലായിരുന്നു. അതുപോലെ തന്നെ മലയാളത്തിനു പുറത്ത് തനിക്ക് ഏറ്റവും സൗഹൃദമുള്ള ത് പ്രധാനമായും കമല്‍ ഹാസനുമായിട്ടാണ്. മന്‍മദന്‍ അമ്പ് എന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം താന്‍ അഭിനയിച്ചിരുന്നു. അന്നുതൊട്ട് തുടങ്ങിയ സൗഹൃദമാണ് ഇപ്പോഴും തുടര്‍ന്ന് പോരുന്നത്. സിനിമയേയും അഭിനയത്തെയും കുറിച്ച് ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു തരും. വളരെ താഴ്മയോടെ എല്ലാവരോടും പെരുമാറുന്ന വ്യക്തിയാണ് കമല്‍ ഹാസന്‍. എന്റെ വിവാഹത്തിന് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു തിരക്കുകള്‍ കാരണം വരാന്‍ കഴിയാത്തതിനാല്‍ ഒരു കാര്‍ഡ് സമ്മാനമായി കൊടുത്തു വിട്ടു. സ്റ്റില്‍ ബാച്ചിലര്‍ ഗുഡ്ബൈ എന്ന് മാത്രമേ അദ്ദേഹം അതില്‍ എഴുതിയിരുന്നുള്ളു. ഇന്നും താനത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. മുന്‍പാരിക്കല്‍ തന്റെ മകളുടെ വിവാഹം ക്ഷണിക്കാന്‍ പോയപ്പോള്‍ അദ്ദേഹത്തെ ആ കാര്‍ഡ് കാണിച്ചു കൊടുത്തു. ഇപ്പോഴും അതൊക്കെ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്ന് അറിഞ്ഞ് അദ്ദേഹം ശരിക്കും ഞെട്ടി.