മമ്മൂട്ടിയോടെന്നപോലെ അദ്ദേഹത്തിന്റെ കുടുംബത്തോടും സിനിമാ പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള കുരുന്നാണ് മമ്മൂട്ടിയുടെ പേരക്കുട്ടിയും ദുൽഖര്‍ സൽമാന്‍റെ മകളുമായ മറിയം അമീറ സൽമാൻ. കുഞ്ഞു മറിയത്തിന്റെ നാലാം പിറന്നാളാണ് ഇന്ന്. ദുൽഖറിനും അമാൽ സൂഫിയയ്ക്കും മറിയം അമീറ ജനിച്ചത് 2017 മെയ് 5നായിരുന്നു.
ഇപ്പോഴിതാ നടൻ കുഞ്ചാക്കോ ബോബൻ മറിയത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ്. പ്രിയപ്പെട്ട മറിയം, നിനക്ക് നാല് വയസ്സായിരിക്കുകയാണല്ലോ, ഞങ്ങൾക്കെല്ലാം നീ ഏറെ ആരാധ്യയും പ്രിയപ്പെട്ടവളുമാണ്, ഏറെ മാധുര്യത്തോടെ, സ്നേഹത്തോടെയാണ് നീ ഞങ്ങളുടെയെല്ലാം ജീവിതത്തിൽ തൊട്ടത്, നിന്‍റെ കസിൻ വികൃതികുട്ടനായ ഇസു ഒരു മുറി നിറയെ നിന്‍റെ പ്രിയപ്പെട്ട പാവകളും കൂട്ടുകാരും കേക്കുകളുമൊക്കെയായി നിന്‍റെ അടുത്ത ജന്മദിനം ആഘോഷിക്കാനിരിക്കുകയാണ്, ഏറെ മാധുര്യമുള്ള ഞങ്ങളുടെ കുഞ്ഞ് രാജകുമാരി, ഏറെ സ്നേഹത്തോടെ നിനക്ക് ജന്മദിനാശംസകള്‍ നേരുന്നു, എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചത്. ഇൻസ്റ്റയിൽ ഇത് പങ്കുവച്ചത് ഇസുവിനോടൊപ്പം മറിയം ഇരിക്കുന്നൊരു ചിത്രത്തോടൊപ്പമാണ്.