അവളെ കരുത്തയും സന്തോഷവതിയുമായി കാണുന്നതില്‍ സന്തോഷം! വൈറലായി ചാക്കോച്ചന്റെ കുറിപ്പ്!

കുഞ്ചാക്കോ ബോബന്‍ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. അനിയത്തിപ്രാവിലൂടെയാണ് താരം മലയാള സിനിമയിലെ നായക പദവിയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിന് ശേഷം നിരവധി ചിത്രങ്ങളിൽ താരം നായകനായി എത്തിയിരുന്നു. പിന്നീട് കുറച്ചു നാൾ സിനിമയിൽ നിന്നും കുഞ്ചാക്കോ ബോബൻ അവധി എടുത്തിരുന്നു. പിന്നീട് മടങ്ങിയെത്തിയപ്പോഴും നടന്റെ കൈ നിറയെ അവസരങ്ങളാണ്. തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ചാക്കോച്ചന്‍. തന്റെ പ്രിയപ്പെട്ടവരെ കുറച്ചു പറഞ്ഞുകൊണ്ട് കുഞ്ചാക്കോബോബന്‍ എത്താറുണ്ട്. ഇപ്പോള്‍ അപ്രതീക്ഷിതമായി ഭാവനയെ കണ്ടുമുട്ടിയപ്പോള്‍ എടുത്ത ചില ചിത്രങ്ങളാണ് ചാക്കോച്ചന്‍ പങ്കുവെച്ചത്. ഫോട്ടോയില്‍ ചാക്കോച്ചന്റെ മകന്‍ ഇസഹാക്കിനെ ഭാവന എടുത്തു ചുംബിക്കുന്നതും കാണാം.

ഭാവന ചേച്ചിയുടെ സ്‌നേഹം. എന്റെ സുഹൃത്തിനെ കാണാന്‍ എനിക്കായില്ല. പക്ഷേ ഭാവന ചേച്ചിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയക്ക് എന്റെ മകന് അവസരം ലഭിച്ചു. അവളെ കരുത്തയും സന്തോഷവതിയുമായി കാണുന്നതില്‍ സന്തോഷം. സ്‌നേഹവും പ്രാര്‍ഥനയും പ്രിയപ്പെട്ടവളേ എന്നാണ് കുഞ്ചാക്കോ കുറിച്ചത്.

അതേസമയം 5 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ് ഭാവന. നടിയുടെ തിരിച്ചുവരവിന് വലിയ സപ്പോര്‍ട്ടാണ് സഹപ്രവര്‍ത്തകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരുന്നത് .

Related posts