കുഞ്ചാക്കോ ബോബൻ മലയാളികളുടെ പ്രിയ താരമാണ്. താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. നിരവധി ആരാധകരാണ് മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോയ്ക്ക് ഉള്ളത്. പ്രിയയെ കുഞ്ചാക്കോ ബോബൻ വിവാഹം കഴിച്ചത് 2005ലായിരുന്നു. ഇവർക്ക് കുഞ്ഞ് പിറന്നത് 14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ്. കുഞ്ഞിന്റെ പേര് ഇസഹാക്ക് എന്നാണ്. താരം ഇടയ്ക്കിടെ കുഞ്ഞിന്റെ രസകരമായ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരം മലയാളത്തിൽ നിന്ന് ഒരു ഇടവേളയെടുത്തെങ്കിലും ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.
ഇപ്പോളിതാ ചാക്കോച്ചൻ തന്റെ പതിനാറാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ്. ചാക്കോച്ചന്റെയും പ്രിയയുടെയും പ്രണയവിവാഹമായിരുന്നു. ചാക്കോച്ചൻ പലപ്പോഴായി തങ്ങളുടെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുമുണ്ട്. പ്രിയദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത് ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ്.
താരത്തിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രം നയൻതാരയോടൊപ്പമുള്ള നിഴൽ ആണ്. ഇപ്പോൾ വീണ്ടും കൊറോണ വ്യാപനം മൂലം പൂട്ടിക്കിടന്നിരുന്ന തിയേറ്ററുകൾ സജീവമാകുകയാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ റിലീസ് ഏപ്രിൽ ആദ്യവാരത്തിലായിരിക്കും. നിഴൽ എന്ന ചിത്രം രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന പുരസ്കാരങ്ങളും നേടിയ ചിത്ര സംയോജകൻ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. നിഴൽ ഒരു ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമായിരിക്കും.