മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. ഫാസിൽ സംവിധാനം നിർവഹിച്ച ധന്യ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. ബാലതാരമായിട്ടാണ് കുഞ്ചാക്കോ ചിത്രത്തിൽ എത്തിയത്.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴിൽ പുറത്ത് വന്ന അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ മലയാള സിനിമയിലേക്ക് നായകനായി എത്തുന്നത്. ഈ ചിത്രം സംവിധാനം ചെയ്തതും ഫാസിൽ തന്നെ ആയിരുന്നു. ചിത്രം മലയാളം കണ്ട മികച്ച വിജയമാണ് സ്വന്തമാക്കിയത്. അതോടെ ട്രെൻഡ് സെറ്റിങ് താരമായി ചാക്കോച്ചനും ശാലിനിയും മാറി.
പിന്നീട് നിരവധി ചിത്രങ്ങളിൽ ഇരുവരും ജോഡികളായി എത്തി. ഈ സ്നേഹതീരത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന് കേരളസംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിരുന്നു. ഇടയ്ക്ക് താരം സിനിമകളിൽ നിന്നും ബ്രേക്ക് എടുത്തിരുന്നു. എന്നാൽ 2008 പുറത്ത് വന്ന ഷാഫി ചിത്രം ലോലിപോപ്പിലൂടെ താരം ശക്തമായ തിരിച്ചുവരവും നടത്തിയിരുന്നു. 2010 ഓടെ കൈ നിറയെ ചിത്രങ്ങളോട് താരം സജീവമായി. ട്രാഫിക് സീനിയേഴ്സ് ഗോഡ് ഫോർ സെയിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ ചോക്ലേറ്റ് ഹീറോ പരിവേഷം താരം മാറ്റി. വേട്ട അഞ്ചാം പാതിര ഭീമന്റെ വഴി വിശുദ്ധൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച നടനായും താരം മലയാള പ്രേക്ഷകരെ അത്ഭുതപ്പെടുത്തി.
ഇപ്പോഴിതാ തെങ്ങുകയറി കരിക്കിടുന്ന ചാക്കോച്ചന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍.ഹോളിഡേ ഫണ്‍ എന്ന ഹാഷ് ടാഗോടെയാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റ് . കരിക്ക് ഷേയ്ക്ക് കുടിക്കാന്‍ മോഹം. ഒന്നും നോക്കിയില്ല. ഉടന്‍തന്നെ തെങ്ങ് കയറി കരിക്കിട്ടു ഷേയ്ക്ക് അടിച്ച് ഉണ്ടാക്കി കുടിച്ചു.” തെങ്ങ് കയറി കരിക്കിടുന്നതിന്റെയും ഷേയ്ക്ക് കുടിക്കുന്നതിന്റെയും ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചതിനൊപ്പം ചാക്കോച്ചന് കുറിച്ചു. ആഗ്രഹങ്ങള്‍ മാറ്റിവയ്ക്കരുത്. പരിശ്രമിച്ച് അപ്പോള്‍ത്തന്നെ സാധിക്കണമെന്നും ചാക്കോച്ചന് പറയുന്നു. കയറുന്നത് തെങ്ങില്‍ തന്നെയാണോ എന്നാണ് പോസ്റ്റിനടിയിലെ കമന്റുകള്‍. കുഞ്ചാക്കോ ബോബന് പ്രധാന വേഷത്തില്‍ എത്തിയ പട മികച്ച പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി മുന്നേറുന്നു.ചെറുവത്തൂരില്‍ ന്നാ താ ന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് താരം.