സ്ത്രീകളെ പിന്തുണയ്ക്കുന്നെന്ന് പറഞ്ഞ ശേഷം സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്നയാളല്ല! വൈറലായി ചാക്കോച്ചന്റെ വാക്കുകൾ!

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. ഫാസിൽ സംവിധാനം നിർവഹിച്ച ധന്യ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. ബാലതാരമായിട്ടാണ് കുഞ്ചാക്കോ ചിത്രത്തിൽ എത്തിയത്.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴിൽ പുറത്ത് വന്ന അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ മലയാള സിനിമയിലേക്ക് നായകനായി എത്തുന്നത്. ഈ ചിത്രം സംവിധാനം ചെയ്തതും ഫാസിൽ തന്നെ ആയിരുന്നു. ചിത്രം മലയാളം കണ്ട മികച്ച വിജയമാണ് സ്വന്തമാക്കിയത്. അതോടെ ട്രെൻഡ് സെറ്റിങ് താരമായി ചാക്കോച്ചനും ശാലിനിയും മാറി. പിന്നീട് നിരവധി ചിത്രങ്ങളിൽ ഇരുവരും ജോഡികളായി എത്തി. ഈ സ്നേഹതീരത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന് കേരളസംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിരുന്നു. ഇടയ്ക്ക് താരം സിനിമകളിൽ നിന്നും ബ്രേക്ക് എടുത്തിരുന്നു. എന്നാൽ 2008 പുറത്ത് വന്ന ഷാഫി ചിത്രം ലോലിപോപ്പിലൂടെ താരം ശക്തമായ തിരിച്ചുവരവും നടത്തിയിരുന്നു. 2010 ഓടെ കൈ നിറയെ ചിത്രങ്ങളോട് താരം സജീവമായി. ട്രാഫിക് സീനിയേഴ്സ് ഗോഡ് ഫോർ സെയിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ ചോക്ലേറ്റ് ഹീറോ പരിവേഷം താരം മാറ്റി. വേട്ട അഞ്ചാം പാതിര ഭീമന്റെ വഴി വിശുദ്ധൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച നടനായും താരം മലയാള പ്രേക്ഷകരെ അത്ഭുതപ്പെടുത്തി.

ഇപ്പോഴിതാ സ്ത്രീകളെ പിന്തുണയ്ക്കുന്നെന്ന് പറഞ്ഞ ശേഷം സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്നയാളല്ല താനെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നു. രാമന്റെ ഏദന്‍ തോട്ടം, ഭീമന്റെ വഴി തുടങ്ങിയ സിനിമകള്‍ അതിന് ഉദാഹരണമാണെന്നും താരം പറയുന്നു.

ഞാന്‍ ഭാഗമാകുന്ന സിനിമകള്‍ പറയുന്നത് മാറ്റി മറിക്കാത്ത സത്യങ്ങളാണ്. ഒന്നെങ്കില്‍ അത് സംഭവിച്ചതാകാം അല്ലെങ്കില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും. അത് രസകരമാക്കരുവാന്‍ മാറ്റങ്ങള്‍ വരുത്തുകയില്ല. നായാട്ടോ പടയോ നോക്കൂ. സ്ത്രീകളെ പിന്തുണയ്ക്കുന്നെന്ന് പറഞ്ഞ ശേഷം സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്നയാളല്ല രാമന്റെ ഏദന്‍ തോട്ടം, ഭീമന്റെ വഴി തുടങ്ങിയ സിനിമകള്‍ അതിന് ഉദാഹരണമാണെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Related posts