സിനിമയുടെ കാര്യത്തില്‍ ഭാര്യയുടെ ഇടപെടല്‍ ഉണ്ടാകുമോ! മാസ്സ് മറുപടിയുമായി കുഞ്ചാക്കോ ബോബന്‍!

മലയാള സിനിമയുടെ നിത്യഹരിത ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാള സിനിമയിൽ സജീവമാകുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾ താരം ചെയ്തിരുന്നു. എന്നാൽ ഇടയ്ക്ക് അഭിനയത്തിൽ നിന്നും താരം ഇടവേള എടുത്തിരുന്നു. ശേഷം താരം തന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളുമായാണ് തിരിച്ചു വരവ് നടത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും ജീവിതത്തിലേക്ക് മകന്‍ ഇസഹാക്ക് എത്തുന്നത്. ഒരു അഭിമുഖത്തില്‍ സിനിമയുടെ കാര്യത്തില്‍ ഭാര്യയുടെ ഇടപെടല്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയി മാറിക്കൊണ്ടിരിക്കുന്നത്.

തന്റെ സിനിമകളുടെ കാര്യത്തില്‍ പ്രിയ ഇടപെടാറില്ല. പക്ഷേ അഭിപ്രായം ചോദിക്കാറുണ്ട്. പ്രിയ ചെയ്യരുത് എന്ന് പറഞ്ഞിട്ട് താന്‍ ചെയ്ത ചില സിനിമകള്‍ ഹിറ്റായിട്ടുണ്ട്. അത് പോലെ തിരിച്ചും സംഭവിച്ചിട്ടുണ്ട്. തങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് തീരുമാനം എടുത്താലും ചിലപ്പോള്‍ പരാജയം സംഭവിക്കാറുണ്ട് എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

അതേസമയം, അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍. ഭീമന്റെ വഴി ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം.

Related posts