സ്ത്രീ സുരക്ഷ വേണമങ്കില്‍ ആദ്യം സ്ത്രീ സ്ത്രീ ആയിട്ട് നടക്കണം! കുളപ്പുള്ളി ലീലയുടെ വാക്കുകൾ കേട്ടോ!

മലയാള ചലച്ചിത്ര ലോകത്തിന് മറക്കാൻ സാധിക്കാത്ത നടിയാണ് കുളപ്പുള്ളി ലീല.താരം വ്യത്യസ്തമായ ഹാസ്യത്തിലൂടെയാണ് മലയാളികളുടെ മനസ് പിടിച്ചടക്കിയത്. ഇപ്പോഴും കൈ നിറയെ ചിത്രങ്ങൾ ഉള്ള താരമാണ്. മലയാളത്തിലെ സൂപ്പർ ഹീറോസ് ആയ മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയസൂര്യ, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴിലും മികച്ച വേഷങ്ങളിൽ താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ സ്ത്രീ സുരക്ഷ വേണമെങ്കില്‍ സ്ത്രീ സ്ത്രീയായി നടക്കണം. നമ്മുടെ ദേഹത്ത് ഒരുത്തൻ തൊടണമെങ്കില്‍ നമുക്ക് താല്‍പര്യം ഉണ്ടെങ്കില്‍ മാത്രമെ തൊടുള്ളൂ. അതില്‍ യാതൊരു സംശയവും ഇല്ലെന്ന് പറയുകയാണ് താരം, വാക്കുകളിങ്ങനെ,

സ്ത്രീ സുരക്ഷ വേണമങ്കില്‍ ആദ്യം സ്ത്രീ സ്ത്രീ ആയിട്ട് നടക്കണം. അങ്ങനെ നടന്നാല്‍ എന്നും സ്ത്രീയ്ക്ക് സുരക്ഷ തന്നെയാണ്. സ്ത്രീ പുരുഷനായി നടന്നാല്‍ അത് ചിലപ്പോള്‍ ഉണ്ടായില്ലെന്ന് വരും. അത്രേ എനിക്ക് പറയാനുള്ളൂ. ഞാനിത്രയും കാലം നടന്നിട്ട് എനിക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. പിന്നെ പറയാൻ പലരും പലതും പറയും. പക്ഷേ ആരും നമ്മുടെ ദേഹത്ത് തൊടാൻ വരില്ല. നമ്മുടെ ദേഹത്ത് ഒരുത്തൻ തൊടണമെങ്കില്‍ നമുക്ക് താല്‍പര്യം ഉണ്ടെങ്കില്‍ മാത്രമെ തൊടുള്ളൂ. അതില്‍ യാതൊരു സംശയവും ഇല്ല. അതില്‍ യാതൊരു സംശവുമില്ല. അതില്‍ ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ അംഗീകരിച്ചും കൊടുക്കില്ല.

നമ്മളൊക്കെ ചെറുപ്പം കഴിഞ്ഞ് തന്നെയാണ് ഇവിടം വരെയൊക്കെ എത്തിയത്. നമ്മള്‍ ആണുങ്ങളോട് കൊഞ്ചി കുഴയാൻ പോകും എന്നിട്ട് അവരെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം. ചില പെണ്‍കുട്ടികള്‍ ഡ്രെസ് ഇട്ടുനടക്കുന്നത് കണ്ടിട്ട് ഞാൻ നോക്കി നിന്നിട്ടുണ്ട്. ചിലര്‍ക്ക് നല്ല നിറം ഉണ്ടാകും. അവര്‍ മുട്ടിന്റെ അത്ര വലിപ്പമുള്ള ഡ്രെസിട്ട് നടന്നാല്‍ ആരാണ് നോക്കാതെ ഇരിക്കുക. പിന്നെ ആണ്‍ പിള്ളാരെ പറഞ്ഞിട്ട് എന്താ കാര്യം. നമ്മള്‍ നമ്മളായിട്ട് നടന്നാല്‍ ഒരു കുഴപ്പവും ഇല്ല

Related posts