സുമിത്ര ചേച്ചിയുടെ വീട് പണയം വെച്ച് വാങ്ങിയത് ആണോ?ആരാധകരുടെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി വേദിക!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവാണ് പരമ്പരയിൽ നായികയായി എത്തുന്നത്. പരമ്പരയിൽ വേദിക എന്ന നെഗറ്റീവ് കഥാപാത്രം അവതരിപ്പിക്കുന്നത് ശരണ്യ ആനന്ദ് ആണ്. നെഗറ്റീവ് കഥാപാത്രങ്ങൾ പരമ്പരകളിൽ അവതരിപ്പിക്കാൻ യാതൊരു മടിയും ശരണ്യ കാണിക്കാറില്ല. 1971 ബിയോണ്ട് ദ ബോർഡേഴ്‌സ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.ചെറിയ കഥാപാത്രമായിരുന്നു എങ്കിലും ലാലേട്ടനോടൊപ്പം അരങ്ങേറ്റ ചിത്രത്തിൽ അഭിനയിക്കാൻ പറ്റി എന്നത് ഭാഗ്യമായി കാണുന്നുവെന്നും ശരണ്യ വ്യക്തമാക്കിയിരുന്നു.പിന്നീട് തനഹ,ലാഫിങ് അപ്പാർട്ട്‌മെന്റ് എന്നി ചിത്രങ്ങളിലെ നായികയായി.

അഭിനയത്തോടൊപ്പം സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ് താരം.
വലിയൊരു ഫാൻ ഫോളോയിങ് തന്നെ സോഷ്യൽ മീഡിയയിൽ താരത്തിന് ഉണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു വീഡിയോ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്. നിരവധി നെക്ലേസ് അണിഞ്ഞു കൊണ്ടാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമെന്റുകളുമായി എത്തിയിരിക്കുന്നത്. എന്നാൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കമന്റ് ഇങ്ങനെയാണ് – സുമിത്ര ചേച്ചിയുടെ വീട് പണയം വെച്ച് വാങ്ങിയത് ആണോ? ഉടനെ തന്നെ അതിനെ ശരണ്യ മറുപടി നൽകുകയും ചെയ്തു. അല്ല എന്നായിരുന്നു ശരണ്യയുടെ മറുപടി.

സുമിത്രയുടെ വീടിൻറെ ആധാരം വേദിക അടിച്ചുമാറ്റി. സിദ്ധാർത്ഥിൻ്റെ അമ്മ വഴിയാണ് വേദിക ഇത് കൈക്കലാക്കിയത്. എന്നിട്ട് ഒരു കൊള്ളപ്പലിശക്കാരൻ്റെ അടുത്ത് പണയത്തിന് കൊടുത്തു. ഇപ്പോൾ അതാണ് കഥയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഈ ഭാഗത്തെ കുറിച്ചാണ് പിന്നീട് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്.

Related posts