എനിക്ക് അയാളുടെ സ്വഭാവമോർത്ത് തന്നെ നാണക്കേടായിരുന്നു.! മനസ്സ് തുറന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട സുമിത്ര!

മലയാള സിനിമ സീരിയൽ പ്രേക്ഷകർക്ക് ഒരുപോലെ പ്രിയപ്പെട്ട താരമാണ്‌ മീര വാസുദേവ്.തന്മാത്ര എന്ന ബ്ലെസ്സി മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ താരമാണ് മീര വാസുദേവ്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി താരം മാറി. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ താരമിപ്പോൾ മിനിസ്ക്രീനിലും തന്റെ വരവ് അറിയിച്ചിരുന്നു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സുമിത്ര എന്ന കഥാപാത്രമായാണ് താരം പരമ്പരയിൽ പ്രത്യക്ഷപ്പെടുന്നത്.


അതേ സമയം മുമ്പ് ഒരിക്കൽ മീരാ വാസുദേവ് നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയായിരി ക്കുന്നത്. ഒരു ചാനൽ പരിപാടിയിലായിരുന്നു മീരാ വാസുദേവിന്റെ തുറന്നു പറച്ചിൽ. എട്ടു വയസ് തൊട്ട് പതിനാറു വയസ് വരെ അബ്യുസ് ചെയ്യപ്പെട്ടിട്ടുണ്ട്. പതിനാറാം വയസിലാണ് അയാൾ ചെയ്യുന്ന പ്രവൃത്തിയെ പറ്റി അമ്മയോട് പറയുന്നത്. എന്റെ അമ്മയും അച്ഛനും സന്തോഷത്തോടെ ജീവിക്കുന്നു. അവരെ ഞാൻ വേദനിപ്പിക്കരുത് എന്നോർത്താണ് ഞാൻ എല്ലാം സഹിച്ചത്. എനിക്ക് അയാളുടെ സ്വഭാവമോർത്ത് തന്നെ നാണക്കേടായിരുന്നു. അയാൾ എന്റെ അച്ഛനു വളരെ അടുത്തറിയാവുന്ന ഒരാളായിരുന്നു. ഒരു ദിവസം അയാളെന്നെ ഒരു ഒഴിഞ്ഞ അപ്പാർട്‌മെന്റിലേക്ക് കൊണ്ട് പോയി. അവിടെ വെച്ചു എന്റെ തോളിൽ കൈയിട്ടു പറഞ്ഞു ഞാൻ വിളിച്ചാൽ ഏത് നായികയും എന്റെ കൂടെ വരുമെന്ന്.

എട്ടു വർഷത്തെ വെറുപ്പ് എന്റെ മനസിലേക്ക് കയറി വന്നു. ദേഹത്തു നിന്നു കൈയെടുത്തില്ലെങ്കിൽ ആളുകളെ വിളിച്ചു കൂട്ടും. അവർ തന്നെ തല്ലികൊല്ലും എന്ന് ഒടുവിൽ ഞാൻ അയാളോട് പറഞ്ഞു. അങ്ങനെയാണ് ഞാൻ അവിടെ നിന്നു രക്ഷപ്പെടുന്നത്. ഒടുവിൽ ഞാനത് അമ്മയോട് പറഞ്ഞു – മീരാ വാസുദേവ് വെളിപ്പെടുത്തുന്നു.

Related posts