പ്രേക്ഷകരുടെ പ്രീയ പരമ്പരയായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയെ മുൻനിർത്തി, സമകാലിക കുടുംബബന്ധങ്ങളിലെ മൂല്യച്യുതിയെക്കുറിച്ച് ചർച്ച ചെയ്യുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. റേറ്റിങ്ങിലും മുൻപന്തിയിൽ തന്നെയാണ് പരമ്പരയുടെ സ്ഥാനം. അഭിനേതാക്കളെല്ലാംതന്നെ ഒന്നിനൊന്ന് മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്. മീരാ വാസുദേവാണ് സുമിത്രയായെത്തുന്നത്. കാർത്തിക ദീപം പരമ്പരയിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതമുഖമായ ശ്രീലക്ഷ്മി ശ്രീകുമാറാണ് ഇപ്പോൾ സുമിത്രയുടെ ഇളയ മകളായ ശീതളിന്റെ വേഷത്തിലെത്തുന്നത്.
ശ്രീലക്ഷ്മി വിവാഹിതയാകുന്നു എന്ന വിധത്തില്‍ എടുത്തിടെ വാര്‍ത്തകള്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത പ്രചരിച്ചിരുന്നു. ശ്രീലക്ഷ്മി ഉടന്‍ വിവാഹിതയാകുമെന്നും കുടുംബവിളക്കില്‍ നിന്ന് നടി മാറുന്നു എന്നുമൊക്കെയായിരുന്നു പുറത്തെത്തിയ വാര്‍ത്തകള്‍ എന്നാല്‍ ഇപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ക്ക് എല്ലാം മറുപടി നല്‍കിയിരിക്കുകയാണ് താരം. അനു ജോസഫിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ശ്രീലക്ഷ്മി തന്റെ മനസ് തുറന്നത്. നേരത്തെ ഒരു അഭിമുഖത്തില്‍ ശ്രീലക്ഷ്മി പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാെേലയാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത്.
വിവാഹം ആകുന്ന സമയത്ത് എല്ലാവരേയും അറിയിക്കും. രണ്ട് പേരും ഒന്ന് സെറ്റിലായതിന് ശേഷം മാത്രമേ വിവാഹം ഉണ്ടാവുകയുള്ളു. അഭിനയരംഗത്തുള്ള ആളല്ല അദ്ദേഹം, പെട്ടെന്ന് ഒരു ദിവസം കൊണ്ട് വൈറലാവുകയായിരുന്നു. ഞാനും വൈറല്‍ ആയോ എന്നായിരുന്നു റിയാക്ഷന്‍. സ്വപ്നം വല്ലതും കാണുകയാണോ എന്ന് വരെ ഞങ്ങള്‍ വിചാരിച്ചു. ആറ് വര്‍ഷമായുള്ള പ്രണയമാണ്. വീട്ടുകാര്‍ക്കൊക്കെ അറിയാമെന്നും താരം പറഞ്ഞു. പ്ലസ് വണ്‍, പ്ലസ് ടുവില്‍ വെച്ചായിരുന്നു പരിചയപ്പെട്ടത്. ട്യൂഷന്‍ ക്ലാസില്‍ വെച്ചാണ് ആദ്യം കാണുന്നത്. ആ സമയത്ത് തന്നെയായിരുന്നു ഫേസ്ബുക്ക് തുടങ്ങുന്നത്. ചാറ്റിംഗിലൂടെ സുഹൃത്തുക്കളായി. പിന്നീട് പ്രണയത്തിലായെന്നും ശ്രീലക്ഷ്മി പറഞ്ഞു. താന്‍ തന്നെയാണ് ആദ്യമായി ഇഷ്ടമാണെന്ന് പറഞ്ഞതെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു.