മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ശരണ്യ ആനന്ദ്. ജനപ്രിയ പരമ്പര കുടുംബവിളക്കിലെ വില്ലത്തിയായ വേദിക എന്ന കഥാപാത്രമായി താരം ഇപ്പോൾ തിളങ്ങുകയാണ്. ബിഗ്സ്ക്രീനിൽ നിന്നുമാണ് താരം മിനിസ്ക്രീനിലേക്ക് എത്തുന്നത്. തമിഴ് സിനിമകളിലൂടെ തുടക്കം കുറിച്ച താരം 1971, അച്ചായന്‍സ്, ചങ്ക്സ്, ആകാശഗംഗ2 തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇതിനോടകം അഭിനയിച്ചിരുന്നു.
2020 നവംബറിലാണ് ശരണ്യയും മനേഷ് രാജന് നായരും തമ്മിലുള്ള വിവാഹം നടന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. ഇപ്പോള്‍ ഒന്നാം വിവാഹ വാര്‍ഷികത്തിന്റെ ഭാഗമായി ശരണ്യ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്.
ഒരു വര്‍ഷക്കാലത്തെ വിവാഹ ജീവിതത്തെ കുറിച്ചാണ് ശരണ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇത് ഞങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികമാണ്. നിരവധി എയര്‍പോര്‍ട്ട് സന്ദര്‍ശനങ്ങള്‍, മൊബൈല്‍ നമ്പര്‍ ഡയലുകള്‍, വീട് നവീകരണം, നിരവധി റൈഡുകള്‍, പാര്‍ട്ടികള്‍, ജോലി പ്രതിബദ്ധതകള്‍, പഠനങ്ങള്‍, ബന്ധങ്ങള്‍, യാത്രകള്‍, കുടുംബ പ്രതിബദ്ധതകള്‍, പങ്കിടലും സ്നേഹവും എല്ലാ ഈ ഒരു വര്‍ഷത്തിനിടയില്‍ ഉണ്ടായി. അവയില്‍ ചിലത് ഞങ്ങള്‍ അനുഭവിക്കേണ്ടതില്ലായിരുന്നുവെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ചിലത് ഞങ്ങള്‍ ചെയ്തതില്‍ എനിക്ക് സന്തോഷം തോന്നി എന്നാണ് വിവാഹ വാര്‍ഷികദിനത്തില്‍ വിവാഹ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ശരണ്യ കുറിച്ചത്.