റിയൽ ലൈഫിൽ വേദികയുമായി ചെറിയ സാമ്യമുണ്ട്! മനസ്സ് തുറന്ന് ശരണ്യ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവാണ് പരമ്പരയിൽ നായികയായി എത്തുന്നത്.
പരമ്പരയിൽ വേദിക എന്ന നെഗറ്റീവ് കഥാപാത്രം അവതരിപ്പിക്കുന്നത് ശരണ്യ ആനന്ദ് ആണ്. നെഗറ്റീവ് കഥാപാത്രങ്ങൾ പരമ്പരകളിൽ അവതരിപ്പിക്കാൻ യാതൊരു മടിയും ശരണ്യ കാണിക്കാറില്ല. 1971 ബിയോണ്ട് ദ ബോർഡേഴ്‌സ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.ചെറിയ കഥാപാത്രമായിരുന്നു എങ്കിലും ലാലേട്ടനോടൊപ്പം അരങ്ങേറ്റ ചിത്രത്തിൽ അഭിനയിക്കാൻ പറ്റി എന്നത് ഭാഗ്യമായി കാണുന്നുവെന്നും ശരണ്യ വ്യക്തമാക്കിയിരുന്നു.പിന്നീട് തനഹ,ലാഫിങ് അപ്പാർട്ട്‌മെന്റ് എന്നി ചിത്രങ്ങളിലെ നായികയായി.

ഇപ്പോഴിതാ റിയൽ ലൈഫിൽ വേദികയുമായി ചെറിയ സാമ്യമുണ്ടെന്നാണ് തുറന്നു പറഞ്ഞ് ശരണ്യ. വേദികയെ പോലെ പ്രാക്ടിക്കലാണ് താൻ . മറ്റൊരു പരമ്പരയിൽ പോസിറ്റീവ് കഥപാത്രത്തിനായുള്ള അവസരം കിട്ടിയാൽ പോകില്ല. പക്ഷെ തനിക്ക് പോസിറ്റീവ് വേഷം ചെയ്യാൻ പറ്റും എന്നും താരം പറയുന്നു.

ആനന്ദ് നാരായണൻ ആണ് കുടുംബവിളക്ക് സീരിയലിലെ പ്രിയപ്പെട്ട സഹതാരം. ആനന്ദുമായുള്ള ഒരു രസകരമായ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ആരാധകരുടെ ചോദ്യത്തിന് ഉത്തരം നൽകിയത്. സീരിയലിൽ ഡോക്ടർ അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് ആനന്ദ് അവതരിപ്പിച്ചുന്നത്. സിദ്ധാർത്ഥിന്റെ മകനാണ് അനി. വേദികയെ പോലെ തന്ന നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രമാണ് ആനന്ദിന്റേതും. പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് ശരണ്യ വിശേഷം പങ്കുെവച്ചത്.

Related posts