മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവാണ് പരമ്പരയിൽ നായികയായി എത്തുന്നത്. പരമ്പരയിൽ വേദിക എന്ന നെഗറ്റീവ് കഥാപാത്രം അവതരിപ്പിക്കുന്നത് ശരണ്യ ആനന്ദ് ആണ്. നെഗറ്റീവ് കഥാപാത്രങ്ങൾ പരമ്പരകളിൽ അവതരിപ്പിക്കാൻ യാതൊരു മടിയും ശരണ്യ കാണിക്കാറില്ല. 1971 ബിയോണ്ട് ദ ബോർഡേഴ്‌സ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.ചെറിയ കഥാപാത്രമായിരുന്നു എങ്കിലും ലാലേട്ടനോടൊപ്പം അരങ്ങേറ്റ ചിത്രത്തിൽ അഭിനയിക്കാൻ പറ്റി എന്നത് ഭാഗ്യമായി കാണുന്നുവെന്നും ശരണ്യ വ്യക്തമാക്കിയിരുന്നു.പിന്നീട് തനഹ,ലാഫിങ് അപ്പാർട്ട്‌മെന്റ് എന്നി ചിത്രങ്ങളിലെ നായികയായി. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് ശരണ്യ. കഴിഞ്ഞ വർഷം വളരെ മനോഹരായിരുന്നു. എല്ലാവർക്കും പുതിയൊരു വർഷത്തിന്റെ ആശംസകൾ നേർന്ന് കൊണ്ടാണ് ശരണ്യ ഇത്തവണ എത്തിയത്. നിരവധിപ്പേരാണ് കമന്റിലൂടെ ചോദ്യങ്ങളുമായെത്തിയത്.
നിങ്ങൾ സിംഗിൾ ആണോ, ആണെങ്കിൽ എനിക്കൊരു അവസരം തരാമോ എന്ന് ഒരു ആരാധകൻ ചോദിച്ചിരുന്നു. എന്നാൽ നിങ്ങൾ വളരെയധികം താമസിച്ച് പോയി സുഹൃത്തേ എന്ന് പറഞ്ഞ് ഭർത്താവിന്റെ കൂടെയുള്ള വീഡിയോ ആയിരുന്നു ശരണ്യ പങ്കുവെച്ചത്. ഭർത്താവിൽ ഇഷ്ടപ്പെടുന്ന കാര്യം അദ്ദേഹത്തിന്റെ സപ്പോർട്ടാണ്.
ആനന്ദ് നാരായണൻ ആണ് കുടുംബവിളക്ക് സീരിയലിലെ പ്രിയപ്പെട്ട സഹതാരം. ആനന്ദുമായുള്ള ഒരു രസകരമായ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ആരാധകരുടെ ചോദ്യത്തിന് ഉത്തരം നൽകിയത്. സീരിയലിൽ ഡോക്ടർ അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് ആനന്ദ് അവതരിപ്പിച്ചുന്നത്. സിദ്ധാർത്ഥിന്റെ മകനാണ് അനി. വേദികയെ പോലെ തന്ന നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രമാണ് ആനന്ദിന്റേതും.
ഇപ്പോൾ എത്ര കിലോ ശരീരഭാരം ഉണ്ട് എന്ന ചോദ്യത്തിന് 65 കിലോ എന്നാണ് ശരണ്യ പറയുന്നത്. മാതാപിതാക്കൾ തന്ന സമ്മാനം അത് അനിയത്തിയാണെന്നാണ് നടി സൂചിപ്പിച്ചു.