മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ശരണ്യ ആനന്ദ്. ജനപ്രിയ പരമ്പര കുടുംബവിളക്കിലെ വില്ലത്തിയായ വേദിക എന്ന കഥാപാത്രമായി താരം ഇപ്പോൾ തിളങ്ങുകയാണ്. ബിഗ്സ്ക്രീനിൽ നിന്നുമാണ് താരം മിനിസ്ക്രീനിലേക്ക് എത്തുന്നത്. തമിഴ് സിനിമകളിലൂടെ തുടക്കം കുറിച്ച താരം 1971, അച്ചായന്‍സ്, ചങ്ക്സ്, ആകാശഗംഗ2 തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇതിനോടകം അഭിനയിച്ചിരുന്നു. 2020 നവംബറിലാണ് ശരണ്യയും മനേഷ് രാജന്‍ നായരും തമ്മിലുള്ള വിവാഹം നടന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിലെ ചോദ്യത്തരങ്ങളിലൂടെ കൂടുതൽ വിശേഷങ്ങൾ പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. കുടുംബവിളക്കിലെ പുതിയ അനന്യയെ കുറിച്ച് പറയാനാണ് ഒരാൾ ശരണ്യയോട് ചോദിച്ചത്. ‘ഇതുവരെ എനിക്ക് അവരുടെ കൂടെയുള്ള കോമ്പിനേഷൻ സീൻ വന്നിട്ടില്ല. പക്ഷേ അവർ അഭിനയിച്ച എപ്പിസോഡുകൾ കണ്ടു. എനിക്ക് വളരെ നല്ലതായിട്ടാണ് തോന്നിയത്.. സീരിയലിലെ ഭർത്താവ് സിദ്ധുവിനോട് എപ്പോഴെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടോ എന്നാണ് ഒരാൾ ചോദിച്ചത്. ഉണ്ടെന്ന് പറഞ്ഞ ശരണ്യ അദ്ദേഹം എന്റെ നല്ല സുഹൃത്താണെന്നും ചങ്ങാതിയോട് തോന്നുന്ന ഇഷ്ടമാണ് ഉള്ളതെന്നും നടി സൂചിപ്പിച്ചു.
സീരിയലിലെ ഭർത്താവിനെയാണോ യഥാർഥ ജീവിതത്തിലെ ഭർത്താവിനെയാണോ കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ എന്റെ ബുബുവിനെ എന്നാണ് നടി പറഞ്ഞത്. ഭർത്താവ് മനീഷ് ഭക്ഷണം വാരി കൊടുക്കുന്ന വീഡിയോയും ശരണ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം കുടുംബവിളക്കിൽ ആദ്യ ഭർത്താവ് ആയിരുന്ന സമ്പത്തിന്റെ കൂടെ തന്നെ വേദിക പോവുന്നത് ആയിരിക്കും നല്ലത് എന്ന് ആരാധകർ പറഞ്ഞിരുന്നു. അതിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ പറ്റില്ലെന്നാണ് നടി പറയുന്നത്. എന്തായാലും കുടുംബവിളക്ക് സ്ഥിരമായി കാണണമെന്ന് കൂടി നടി സൂചിപ്പിച്ചു.