സീരിയലിൽ കാണുന്നത് പോലെ അല്ല! പ്രേക്ഷകരുടെ പ്രിയപ്പെട്ട വേദികയെ കുറിച്ച് പറയുന്നത് കേട്ടോ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവാണ് പരമ്പരയിൽ നായികയായി എത്തുന്നത്. പരമ്പരയിൽ വേദിക എന്ന നെഗറ്റീവ് കഥാപാത്രം അവതരിപ്പിക്കുന്നത് ശരണ്യ ആനന്ദ് ആണ്. നെഗറ്റീവ് കഥാപാത്രങ്ങൾ പരമ്പരകളിൽ അവതരിപ്പിക്കാൻ യാതൊരു മടിയും ശരണ്യ കാണിക്കാറില്ല. 1971 ബിയോണ്ട് ദ ബോർഡേഴ്‌സ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.ചെറിയ കഥാപാത്രമായിരുന്നു എങ്കിലും ലാലേട്ടനോടൊപ്പം അരങ്ങേറ്റ ചിത്രത്തിൽ അഭിനയിക്കാൻ പറ്റി എന്നത് ഭാഗ്യമായി കാണുന്നുവെന്നും ശരണ്യ വ്യക്തമാക്കിയിരുന്നു.പിന്നീട് തനഹ,ലാഫിങ് അപ്പാർട്ട്‌മെന്റ് എന്നി ചിത്രങ്ങളിലെ നായികയായി. മനേഷ് രാജനാണ് ശരണ്യയുടെ ഭർത്താവ്.

എംജി ശ്രീകുമാർ അവതിരിപ്പിയ്ക്കുന്ന പറയാം നേടാം എന്ന ഷോയിൽ ശരണ്യയെ കുറിച്ച് മനീഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്, വാക്കുകൾ, താൻ പെണ്ണ് കാണാൻ പോയതിൽ നാലാമത്തെ പെൺകുട്ടിയാണ് ശരണ്യ പൊക്കം വേണം എന്നതും തനിക്ക് കമ്യൂണിക്കേറ്റ് ചെയ്യാൻ പറ്റണം എന്നതുമായിരുന്നു കണ്ടീഷൻ. ശരണ്യയ്ക്ക് പൊക്കമുണ്ട്, ഗുജറാത്തിൽ ജനിച്ച് വളർന്നത് കൊണ്ട് ഹിന്ദിയും അറിയാം. അതുകൊണ്ട് ഞങ്ങൾക്ക് പെട്ടന്ന് കമ്യൂണിക്കേറ്റ് ചെയ്യാൻ സാധിച്ചു.

കല്യാണം തീരുമാനിച്ച ശേഷം മൂന്ന് മാസം ഞങ്ങൾ ഫോണിലൂടെ അടുത്തു. അതിന് ശേഷമാണ് വിവാഹിതരായത്. ശരണ്യ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ ആണ്. സീരിയലിൽ കാണുന്നത് പോലെ അല്ല. ശരിയ്ക്കും നല്ല സ്‌നേഹമാണ്. നന്നായി ഭക്ഷണം ഉണ്ടാക്കും. ശരണ്യയ്ക്ക് പെട്ടന്ന് ദേഷ്യം വരും

Related posts