മലയാള സിനിമയില്‍ നിരവധി ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് പത്മകുമാര്‍. എന്നാല്‍ പത്മകുമാര്‍ ഇന്ന് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ്. അദ്ദേഹം ഇപ്പോള്‍ കുടുംബവിളക്കിലെ പോലീസ് വേഷത്തിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ്. വളരെ റഫായിട്ടുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പത്മകുമാര്‍ പരമ്പരയില്‍ എത്തുന്നത്. ഇപ്പോഴിതാ അഭിനയിക്കാനായി എത്തിയപ്പോള്‍ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. നടന്‍ ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലൂടെയാണ് പത്മകുമാര്‍ മനസ് തുറന്നത്.
കുട്ടിക്കാലം മുതലേ അഭിനയമോഹം മനസിലുണ്ടായിരുന്നു. കുടുംബത്തിലെ ചിലരൊക്കെ അഭിനയ രംഗത്ത് സജീവമായിരുന്നു. അങ്ങനെയാണ് ആ മോഹം മനസിലേക്ക് കയറിയത്. രണ്ടു മൂന്ന് പേരെ അഭിനയിക്കാനായി വേണം, നിന്നെപ്പോലെ വൃത്തികെട്ട മുഖമുള്ളവരെ വേണ്ട എന്നായിരുന്നു ഒരു സംവിധായകന്‍ തന്നോട് പറഞ്ഞത്. കാണാന്‍ കൊള്ളില്ല, ശബ്ദം പോര തുടങ്ങിയ തരത്തിലുള്ള വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കാറില്ല.
കോളേജില്‍ പഠിക്കുന്ന സമയത്തും പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. കലാകാരന്‍മാരെല്ലാം അവഗണന നേരിട്ട് വളര്‍ന്ന് വന്നവരായിരിക്കും. അഭിനയിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് തന്നെ ലൊക്കേഷനില്‍ നിന്നും ഇറക്കിവിട്ട അനുഭവങ്ങളുണ്ടായിട്ടുണ്ട്. സീരിയലില്‍ പൊലീസ് ആയി അഭിനയിക്കുന്ന തന്നോട് പലരും ശരിക്കും പൊലീസാണോ എന്ന ചോദിച്ചിട്ടുണ്ട്. പൊലീസല്ല എന്ന് പറഞ്ഞ് മടുത്തു. ആരും വിശ്വസിക്കുന്നില്ല, താന്‍ പോലീസിലാണെന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ട്.