പോകാന്‍ മനസ് വരുന്നില്ലെന്ന് നിറകണ്ണുകളോടെ ആതിര! പോകരുതെന്ന് ആരാധകരും!

ആതിര മാധവ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. പ്രേക്ഷകരുടെ പ്രിയ പരമ്പര കുടുംബവിളക്കിലെ അനന്യ എന്ന കഥാപാത്രമായി തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോള്‍. താന്‍ ഗര്‍ഭിണിയാണെന്നുള്ള വിവരം താരം തന്നെ മുന്‍പ് പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു. ഇപ്പോള്‍ താരം പരമ്പരയില്‍ നിന്നും പിന്മാറുകയാണ് എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അനന്യയെ അവതരിപ്പിക്കാന്‍ ആതിരകയ്ക്ക് പകരം എത്തുന്നത് നടിയും മോഡലുമായ അശ്വതിയാണ്.

എഞ്ചിനീയറിങ് ജോലി രാജി വെച്ചാണ് ആതിര അഭിനയ രംഗത്ത് എത്തിയത്. 2020 നവംബറിലാണ് ആതിര വിവാഹിതയായത്. ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ് താരം. സ്ഥിരമായി ഷൂട്ടിങും മറ്റുമായി ഗര്‍ഭാവസ്ഥയില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്തിനാലാണ് ആതിര കുടുംബവിളക്കില്‍ നിന്നും പിന്മാറിയത്. പ്രസവം കഴിഞ്ഞാലും സീരിയലിലേക്ക് ഇനി മടങ്ങിവരില്ലെന്നും പുതിയതായി ആതിര പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. മറ്റൊരാള്‍ അനന്യയായി അഭിനയിക്കാന്‍ തുടങ്ങിയതിനാല്‍ പ്രസവം കഴിഞ്ഞ് തിരിച്ച് വരുന്നത് ബുദ്ധിമുട്ട് ഏറിയ കാര്യമാണെന്നും ആതിര മാധവ് പറയുന്നു.

സീരിയലില്‍ അനന്യയുടെ ഭര്‍ത്താവായി അഭിനയിക്കുന്ന ആനന്ദ് നാരായണന്‍, ശരണ്യ ആനന്ദ്, കെ.കെ മേനോന്‍ മറ്റ് അഭിനേതാക്കളും സീരിയലിന്റെ അണിയറപ്രവര്‍ത്തകരും ആതിരയ്ക്ക് ആശംസകള്‍ നേര്‍ന്നു. പോകാന്‍ മനസ് വരുന്നില്ലെന്ന് നിറകണ്ണുകളോടെ ആതിര പറയുന്നതും വീഡിയോയില്‍ കാണാം. ആതിരയുടെ മനോഹരമായ ചിരിയാണ് ആതിര സീരിയലില്‍ നിന്നും പിന്മാറുന്നതോടെ എല്ലാവര്‍ക്കും മിസ് ചെയ്യാന്‍ പോകുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ വീഡിയോയില്‍ പറയുന്നുണ്ട്. കുടുംബവിളക്കിലെ അവസാന സീനുകളിലെ ഷൂട്ടിങ് രംഗങ്ങളും ആതിര പുതിയ വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്.

Related posts