യഥാർത്ഥ ജീവിതത്തിലും എന്റെ ഏട്ടൻ തന്നെയാണ്! ശീതൾ പറയുന്നു!

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 27ന് ആരംഭിച്ച പരമ്പര ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നടി മീര വാസുദേവ് ആണ് സീരിയലില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയ താരങ്ങളായി മാറിയവരാണ് അമൃതയും ആനന്ദും. അമൃതയുടെ ഓണ്‍സ്‌ക്രീന്‍ സഹോദരനാണ് ആനന്ദ്. യഥാര്‍ത്ഥ ജീവിതത്തിലും ആനന്ദ് തന്റെ സഹോദരന്‍ ആണെന്ന് പറയുകയാണ് അമൃത. ആനന്ദിന്റെ യുട്യൂബ് ചാനലൂടെയാണ് ഇരുവരും തമ്മിലുള്ള അത്മബന്ധത്തെ കുറിച്ച് പറഞ്ഞത്.

ആനന്ദ് മാത്രമല്ല ഒരു സഹോദരന്‍ കൂടി തനിക്കുണ്ട്. സീരിയലിലെ സഹോദരനായ നൂപിനു ചേട്ടനെ പോലെയാണ്. കുടുംബവിളക്ക് സ്വന്തം കുടുംബം പോലെയാണ്. തനിക്ക് ജീവിതത്തില്‍ ഏറ്റവും മറക്കാന്‍ പറ്റാത്ത ലൊക്കേഷനാണ് കുടുംബവിളക്കിന്റേത്. തനിക്ക് സീരിയലിലൂടെ രണ്ട് ചേട്ടന്മാരെയാണ് കിട്ടിയിരിക്കുന്നത്. സീരിയലിലേത് പോലെ തന്നെയാണ് യഥാര്‍ത്ഥജീവിതത്തിലും. ചേട്ടനും അനിയത്തി ബന്ധമാണുള്ളത്. റിയല്‍ ഫാമിലി പോലെയാണ് കുടുംബവിളക്കെന്നും അമൃത പറയുന്നു. പരസ്പരം ഈഗോ പ്രശ്‌നങ്ങളോ വഴക്കോ ഇല്ലെന്നും താരങ്ങള്‍ പറയുന്നു. ഫുള്‍ ഫണ്‍ ഫാമിലിയാണ് കുടുംബവിളക്ക് എന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു.

നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. സീരിയല്‍ അനിരുദ്ധനെക്കാള്‍ ഈ ആനന്ദ് ഏട്ടനെ ആണ് കൂടുതല്‍ ഇഷ്ടം…. ഈ സംസാരം ആണ് മറ്റുള്ളവരെ ആകര്‍ഷിക്കുന്നത്, കുടുംബവിളകിലെ അനി ചേട്ടന്‍ ഇത്ര കോമഡിയായിരുന്നോ അടിപൊളി, സീരിയലില്‍ ക്യാരക്ടര്‍ ഇഷ്ടമല്ലാത്ത വ്യക്തി പക്ഷെ ഇപ്പോള്‍ ഒത്തിരി ഇഷ്ടമായി. ആനന്ദ് ചേട്ടന്‍ അടിപൊളിയ. ശരിക്കും നമ്മുടെ വീട്ടില്‍ ഉള്ള ഒരു ചേട്ടന്റെ സംസാരം കേള്‍ക്കണ പോലെ, അനി ചേട്ടന്‍ ഇത്ര സിമ്പിള്‍ ആയിരുന്നോ ചേട്ടന്‍ നല്ല കോമഡി ആണ് സൂപ്പര്‍,ആനന്ദ് ഏട്ടന്‍ ആള്‍ രസികനാണല്ലോ, സീരിയലില്‍ ഭയങ്കര സീരിയസ് ആണല്ലോ,ചേട്ടന്‍ ഒറിജിനല്‍ ലൈഫില്‍ സൂപ്പര്‍ ആണല്ലോ ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുളള വീഡിയോസ് പ്രതീക്ഷിക്കുന്നു,രുദ്ധ് ഇത്രയും സൗമ്യനായ പച്ചയായ മനുഷ്യന്‍ .. സൂപ്പര്‍,ചിരിക്കാതെ തമാശ പറയുന്ന ആനന്ദേട്ടന്‍ , അനിരുദ്ധ ഇത്ര കോമഡി ആണോ ചിരിച്ചു. ചിരിച്ചു ഒരു വഴി ആയിഎന്നിങ്ങനെയുള്ള പോസിറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്.

Related posts