ആളുകൾക്ക് ആ ഒരു വേർതിരിവുണ്ട്. അത് അന്ന് ആ പരിപാടിയിൽ‌ പങ്കെടുത്തപ്പോൾ ഞാൻ അനുഭവിച്ചിരുന്നു! പ്രേക്ഷകരുടെ പ്രിയപ്പെട്ട ശീതൾ മനസ്സ് തുറക്കുന്നു!

അമൃത നായർ ഇന്ന് മലയാളികൾക്ക് ഏറെക്കുറെ സുപരിചിതയായ നാടിയാണ്. നിരവധി മിനി സ്‌ക്രീൻ പറമ്പരകളിലൂടെ അമൃത മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി. പിന്നീട് മലയാളത്തിലെ തന്നെ ഫൺ ഗെയിം ഷോയായ സ്റ്റാർ മാജിക്കിന്റെ വേദിയിലും അമൃത എത്തി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ് അമൃത നായർ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അമൃത ശീതളായി പ്രേക്ഷക മനസ്സിൽ കുടിയേറിയിരുന്നു. എന്നാൽ പിന്നീട് അമൃത പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു. മംമ്‌സ് ആൻഡ് മൈ ലൈഫ് ഓഫ് അമൃത നായർ എന്ന യൂട്യൂബ് ചാനലിലും നടത്തുന്നുണ്ട്. ഇപ്പോളിതാ താരത്തിന്റെ അഭിമുഖമാണ് വൈറലാവുന്നത്. കുടുംബവിളക്കു സീരിയലിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമാണ് അമൃത നായർ സംസാരിക്കുന്നത്.

കുടുംബവിളക്ക് വേണ്ടെന്ന് വെച്ചപ്പോൾ സങ്കടം തോന്നിയിരുന്നു. കാരണം ആ ഒരു കഥാപാത്രം കൊണ്ടാണ് എനിക്ക് മലയാളി പ്രേക്ഷകരുടെ മനസിൽ സ്ഥാനം കിട്ടിയത്.ഓഡീഷൻ വഴിയാണ് സീരിയലിലേക്ക് വന്നത്. അന്ന് സീരിയലാണ് എന്ന് അറിയില്ലായിരുന്നു. ഷൂട്ടിങിന് എത്തിയപ്പോഴാണ് അറിഞ്ഞത്. സിനിമയിൽ അഭിനയിക്കണമെന്നാണ് ആ​ഗ്രഹം. കുടുംബവിളക്കിൽ നിന്ന് പിന്മാറിയ ശേഷം സിനിമ ശ്രമിച്ചിരുന്നു. ഒന്ന് രണ്ടെണ്ണം ശരിയായി വന്നിരുന്നു. പക്ഷെ അവസാന നിമിഷം എല്ലാം കൈയ്യിൽ നിന്നും പോയി.

അടുത്തിടെ ഞാനൊരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. സിനിമയിൽ നിന്നും ഒരു നടിയും ഞാനുമായിരുന്നു പ്രധാന ​ഗസ്റ്റുകൾ. ഞാൻ കാരണം പരിപാടി വൈകാൻ പാടില്ലെന്ന നിർബന്ധമുള്ളതിനാൽ നേരത്തെ ചെല്ലാറുണ്ട്. ആ നടി കുറച്ച് വൈകിയാണ് വന്നത്. പക്ഷെ അവർ സിനിമാ നടിയാണ് എന്നതിന്റെ പേരിൽ‌ ആളുകൾക്കും ഒരു വേർതിരിവുണ്ട്. അത് അന്ന് ആ പരിപാടിയിൽ‌ പങ്കെടുത്തപ്പോൾ ഞാൻ അനുഭവിച്ചിരുന്നു. എത്ര സീരിയലിൽ അഭിനയിച്ചാലും സിനിമാ താരം സീരിയൽ താരം എന്ന വേർതിരിവ് ആളുകളുടെ മനസിലുണ്ട്. സിനിമയെപ്പോഴും സിനിമയാണ്. സീരിയൽ എപ്പോഴും സീരിയലാണ്. എല്ലാവരും എന്നോട് പറഞ്ഞിട്ടുണ്ട് സീരിയൽ ചെയ്താൽ സിനിമ കിട്ടില്ലെന്ന്. ഞാൻ ഓഡീഷന് പോകാൻ വേണ്ടി പോയപ്പോഴും പലരും എന്നോട് പറഞ്ഞിരുന്നു. സീരിയൽ ചെയ്താൽ സിനിമയിലേക്കുള്ള എൻട്രി ബുദ്ധിമുട്ടാണ്. അന്ന് കല്യാണത്തിന് വേണ്ടി തന്നെയാണ് ഡ്രസ് എടുത്തത്. മൂന്ന് വർഷത്തിന് ശേഷമെ വിവാഹം ഉണ്ടാകൂ.

Related posts