ആനന്ദ് നാരായണൻ മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ നടനാണ്. മീര വാസുദേവ് പ്രധാന വേഷത്തിലെത്തുന്ന കുടുംബവിളക്ക് എന്ന ജനപ്രിയ പരമ്പരയിൽ ഡോക്ടർ അനിരുദ്ധ് എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ. ടിആർപി റേറ്റിംഗിൽ കാലങ്ങളായി മുന്നിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക് . പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. സീരിയലിൽ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്.അനിരുദ്ധ്,പ്രതീഷ്,ശീതൾ എന്നിവരാണ് സുമിത്രയുടെ മക്കൾ. മൂത്ത മകൻ അനിരുദ്ധ് ആയി എത്തുന്നത് നടൻ ആനന്ദ് ആണ്. പ്രതീഷായി നൂബിൻ, ശീതൾ ആയി അമൃതയുമാണ് എത്തുന്നത്.
2014ൽ ഒരു പരമ്പരയിലൂടെയാണ് അനിരുദ്ധ് അഭിനയ രംഗത്ത് എത്തുന്നത്. ഒരു ചാനൽ പരിപാടിയിൽ അവതാരകനായിട്ടാണ് ആദ്യമായി ആനന്ദ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നടൻ. ഇപ്പോഴിതാ തന്റെ സീരിയിൽ രംഗത്തേക്കുള്ള കടന്നു വരവിനെക്കുറിച്ചും അനിരുദ്ധായി മാത്രം തന്നെ കണ്ട് പ്രതികരിക്കുന്ന ചിലരെക്കുറിച്ചുമെല്ലാം ആനന്ദ് വെളിപ്പെടുത്തുന്നത്. അരുന്ധതി സീരിയൽ ചെയ്യുന്ന സമയം. ഭാര്യയുമായി ഒരു ചടങ്ങിന് പോയിരുന്നു. അവിടെ ഒരു അമ്മൂമ്മയുണ്ടായിരുന്നു. എന്നെ കണ്ടതും ചിരിച്ചു കൊണ്ടിരുന്ന അമ്മൂമ്മയുടെ മുഖഭാവം മാറി. ക്രൂരഭാവത്തിൽ എന്നെ നോക്കാൻ തുടങ്ങി. എനിക്ക് അപ്പോഴെ കാര്യം പിടികിട്ടി. പരിപാടിയൊക്കെ കഴിഞ്ഞ് തിരിച്ച് പോരുമ്പോഴും അമ്മൂമ്മ ദേഷ്യത്തോടെ എന്നെ നോക്കി കൊണ്ടിരുന്നു. ഒടുവിൽ ഇറങ്ങുന്ന സമയത്ത് ഭാര്യയുടെ കൈ പിടിച്ച് അമ്മൂമ്മ പറയുകയാണ് മോളെ നീ സൂക്ഷിക്കണം, ഇവനെ വിശ്വസിക്കാൻ കൊള്ളില്ല’.
ആ പരമ്പരയിൽ തന്റെ കഥാപാത്രം നെഗറ്റീവ് ആയിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയാൽ അവസ്ഥ ഇങ്ങനെയൊക്കെ തന്നെ. ഈയ്യടുത്ത് സൂപ്പർ മാർക്കറ്റിൽ പോയപ്പോൾ ഒരു ചേച്ചി ചോദിച്ചൂ അമ്മയോട് ഇത്രയും മോശമായിട്ടൊക്കെ സംസാരിക്കാമോ എന്ന്. തന്നെ ഇപ്പോഴും അനിരുദ്ധായി മാത്രം കാണുന്നവരുണ്ട്. കഥാപാത്രമായി മാത്രം കാണുന്നവരുണ്ട്. ഭാര്യയുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്തപ്പോൾ ഒരുപാട് നെഗറ്റീവ് കമന്റുകൾ വന്നു. അനിരുദ്ധായി ചിത്രീകരിച്ചു കൊണ്ടായിരുന്നു കമന്റുകൾ. എന്നാൽ കുറേ പേർ പിന്തുണയുമായി വരുന്നുണ്ടെന്നും താരം പറയുന്നു.