ആ കല്യാണം വരുത്തിയ മാറ്റം അത് അത്ര ചെറുതല്ല!

മീര വാസുദേവ് മുഖ്യ കഥാപാത്രത്തിൽ എത്തുന്ന പരമ്പരയാണ് കുടുംബവിളക്ക്. കുറച്ചു ആഴ്ചകളായി ടിആർപി റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്തു നിന്നിരുന്ന പരമ്പര പുതിയ കണക്കുകൾ പ്രകാരം വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച കുടുംബവിളക്കിലെ പ്രധാന സംഭവം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ സിദ്ധാർഥ്-വേദിക വിവാഹമായിരുന്നു. തന്റെ ഭർത്താവ് മറ്റൊരാളുടേതാവുന്നതിൽ സുമിത്രയുടെ മനസ് തകർന്നെങ്കിലും സ്വന്തമായി ഒരു ശക്തയും സ്വയം പര്യാപ്തയായ സ്ത്രീയാകുവാനുള്ള തയാറെടുപ്പുകളിലാണ് സുമിത്ര.

ടിആർപിയിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു കുടുംബവിളക്ക്

സിദ്ധാർഥ് വേദികയുമൊത്തുള്ള തന്റെ സ്വപ്ന ജീവിതത്തിനു തയാറെടുക്കുന്നത് സ്വന്തം കുടുംബത്തിന്റെ എതിർപ്പുകൾ വകവെയ്ക്കാതെയാണ്. മീരക്ക് പുറമെ സീരിയലിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത് കെ കെ മേനോൻ, ശരണ്യ ആനന്ദ്, നൂബിൻ എന്നിവരാണ്. സാന്ത്വനം എന്ന പരമ്പരയായിരുന്നു കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. എന്നാൽ ഇപ്പോഴുള്ള റേറ്റിങ് അനുസരിച്ച് ഇക്കുറി രണ്ടാം സ്ഥാനത്താണ് സാന്ത്വനം. ഈ സീരിയൽ ഇപ്പോൾ മുന്നേറുന്നത് അപ്പുവും ഹരിയും തമ്മിലുള്ള സ്വരച്ചേർച്ചകൾ ദേവിയുടെ കുടുംബത്തിൽ ഉണ്ടാക്കുന്ന ചെറിയ പ്രശ്നങ്ങളിലൂടെയാണ്. കൂടുതൽ റൊമാന്റിക് ആയിത്തന്നെ ശിവന്റെയും അഞ്ജലിയുടെയും പ്രണയം തുടരുന്നുമുണ്ട്.

Kudumbavilakku - Disney+ Hotstar

മൗനരാഗം സീരിയലാണ് ഇത്തവണ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഈ സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഐശ്വര്യ റംസായി, നലീഫ് എന്നിവരാണ്. മൗനരാഗം ഊമയായ നായികയുടെ ജീവിതകഥയാണ്. പാടാത്ത പൈങ്കിളി തന്നെയാണ് മുൻ ആഴ്ചകളിലെ പോലെ നാലാം സ്ഥാനത്ത് ഇത്തവണയും. ഏട്ടത്തിമാരുമായുള്ള കൺമണിയുടെ കുഞ്ഞു തല്ലുകൂടലുകളും കണ്മണിയുടെയും ദേവയുടെയും പ്രണയവും മലയാളി പ്രേക്ഷകർ നന്നായി ആസ്വദിക്കുന്നുണ്ട്. സീരിയലിൽ കണ്മണിയും ദേവയുമായി വേഷമിടുന്നത് മനീഷ, സൂരജ് എന്നിവരാണ്. അമ്മയറിയാതെ എന്ന സീരിയലാണ് ഇക്കുറിയും അഞ്ചാം സ്ഥാനം നിലനിർത്തിയിരിക്കുന്നത്. ബിഗ് ബോസ് ഷോ അൻപത് എപ്പിസോഡുകൾ പിന്നിട്ടിട്ടും ടിആർപി ചാർട്ടുകളിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ എത്താൻ ഈ പരിപാടിക്ക് സാധിച്ചിട്ടില്ല.

Related posts