കുടുംബവിളക്ക് പ്രേക്ഷകർക്ക് ഒരു ദുഃഖ വാർത്ത! തുറന്ന് പറഞ്ഞ് ശീതൾ!

കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രീയ പരമ്പരയായി മാറിക്കൊണ്ടിരിക്കുകയാണ്. മീര വാസുദേവാണ് പ്രധാന കഥാപാത്രമായാണ് സുമിത്രയായെത്തുന്നത്. ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ അമൃത നായരാണ് സുമിത്രയുടെ മകൾ ശീതളായെത്തുന്നത് .ആദ്യം നെ​ഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും പിന്നീട് പ്രേക്ഷക പ്രീതി നേടുന്ന തരത്തിലുള്ള കഥാപാത്രമായി ശീതൾ മാറിയിരുന്നു.

ഇപ്പോഴിത ഒരു സങ്കട വാർത്തയുമായി അമൃത എത്തിയിരിക്കുകയാണ്. നടി കുടുംബവിളക്കിൽ നിന്ന് പിൻമാറുകയാണ്. അമൃത തന്നെയാണ് ഇക്കാര്യം തന്റെ ആരാധകരോട് വെളിപ്പെടുത്തിയിരിക്കുന്നത്. വാക്കുകൾ, ‘ഇന്നലേയും ഇന്നുമായി ഒരുപാട് പേർ പ്രചരിക്കുന്നത് സത്യമാണോ എന്ന് അറിയാൻ തനിക്ക് മെസജ് ചെയ്തിരുന്നു. നല്ല വിഷമമുണ്ട് ഷെയർ ചെയ്യാൻ. അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. ഞാനായിട്ട് എടുത്ത തീരുമാനമാണിത്. വളരെ അപ്രതീക്ഷിതമായിട്ടാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. വേറെ ചില കാര്യങ്ങൾക്ക് വേണ്ടിട്ടാണ് ഈ ഒരു മാറ്റം.

കുടുംബവിളക്ക് ടീമിനെ എന്തായാലും മിസ് ചെയ്യും. തന്റെ ജീവിതത്തിൽ എന്തെങ്കിലും ആയിട്ടുള്ളത് കുടുംബവിളക്കിലൂടെയാണ്. ഏഷ്യനെറ്റ് പോലുളള ഒരു വലിയ ഫ്ലാറ്റ്ഫോമിൽ വർക്ക് ചെയ്യാൻ പറ്റിയത് വലിയൊരു ഭാഗ്യമാണ്. ഇനി അത് ഉണ്ടാകുമോ എന്ന് അറിയില്ല. കുടുംബവിളക്കിലെ എല്ലാവരേയും മിസ് ചെയ്യും. മികച്ച പിന്തുണയായിരുന്നു നൽകിയത്. ഏറ്റവും കൂടുതൽ വിഷമം എല്ലാവരേയും വേർപിരിഞ്ഞ് പോകുന്നതിലാണ്. വേർപിരിയൽ പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുന്നില്ല. നല്ല സങ്കടമുണ്ട്. ഈ സങ്കടം മറി കടക്കാൻ മറ്റൊരു സന്തോഷം വരട്ടെ.

Related posts