ആ ഒരു കാര്യം മാത്രമാണ് ജീവിതപങ്കാളിയിൽ നിന്നും ആഗ്രഹിച്ചത്! പ്രേക്ഷകരുടെ സ്വന്തം വേദിക മനസ്സ് തുറക്കുന്നു.

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് കുടുംബവിളക്ക്. റേറ്റിങ്ങിലും മുൻപന്തിയിൽ ആണ് പരമ്പര. മീര വാസുദേവാണ് പരമ്പരയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമിത്ര എന്നാണ് താരം അവതരിപ്പിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പരമ്പരയിൽ നായികയെ പോലെ തന്നെ ഏറെ ശ്രദ്ധനേടിയ കഥാപാത്രമാണ് വേദികയും.കുടുംബവിളക്കിലെ വില്ലത്തിയായ വേദികയായെത്തുന്നത് ശരണ്യ ആനന്ദ് ആണ്.
ഇപ്പോഴിതാ ലവ് മ്യാരേജിൽ തനിക്ക് വിശ്വാസമില്ലെന്ന് വ്യക്തമാക്കി തന്റെ വിവാഹം വീട്ടുകാർ ആലോചിച്ച്‌ ഉറപ്പിച്ചതായിരുന്നു. എന്നെ മനസിലാക്കുന്ന എന്റെ കാഴ്ചപാടുമായി യോജിക്കുന്ന, വ്യക്തി ആയിരിക്കണം ജീവിതപങ്കാളി എന്ന് മാത്രമാണ് ആ​ഗ്രഹിച്ചതെന്നും ശരണ്യ ഒരു സ്വകാര്യ മാധ്യമത്തിന് അനിവദിച്ച അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

വാക്കുകൾ, വിവാഹം അഭിയനത്തിന്റെ പീക്ക് സമയത്തായിരുന്നു. എന്തിനാണ് ഇത്രയും നേരത്തെ എന്ന് പലരും ചോദിച്ചിട്ടുണ്ട്. ഞാൻ സിനിമയെ സ്‌നേഹിക്കുന്ന വ്യക്തിയാണ്. അച്ഛനും അമ്മയും ഗുജറാത്തിൽ ആയിരുന്നെങ്കിലും കേരളത്തിലെ നാട്ടിൻപുറത്തിന്റെ മെന്റാലിറ്റി തന്നെയായിരുന്നു. പെൺകുട്ടികളെ പ്രായമാവുമ്പോൾ കല്യാണം കഴിപ്പിച്ച്‌ വിടുക എന്ന നിർദ്ദേശം വന്നപ്പോൾ ഞാൻ മറിച്ചൊന്നും പറഞ്ഞില്ല. അവർക്ക് പ്രായം ആവുകയല്ലേ. എന്റെ സിനിമാ ആഗ്രഹങ്ങൾക്ക് സഹായിച്ചത് അവരാണ്. എനിക്ക് വേണ്ടി ഗുജറാത്തിൽ നിന്നും എറണാകുളത്തേക്ക് മാറാൻ പോലും അവർ തയ്യാറായി. എന്റെ കാഴ്ചപാടുമായി യോജിക്കുന്ന, എന്നെ മനസിലാക്കുന്ന വ്യക്തി ആയിരിക്കണം ജീവിതപങ്കാളി എന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് മനേഷ് ഏട്ടനിൽ എത്തുന്നത്.

നെഗറ്റീവ് കഥാപാത്രങ്ങൾ പരമ്പരകളിൽ അവതരിപ്പിക്കാൻ യാതൊരു മടിയും ശരണ്യ കാണിക്കാറില്ല. നാലുവർഷമായി മലയാള സിനിമയിലുളള പത്തനംതിട്ട അടൂർ സ്വദേശിയായ ശരണ്യ ജനിച്ച് വളർന്നത് ഗുജറാത്തിലാണ്. അടുത്തിടെയാണ് താരം വിവാഹിതയായത്. കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രം വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. 2016ൽ ബിയോണ്ട് ദ ബോർഡേഴ്‌സ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.ചെറിയ കഥാപാത്രമായിരുന്നു എങ്കിലും ലാലേട്ടനോടൊപ്പം അരങ്ങേറ്റ ചിത്രത്തിൽ അഭിനയിക്കാൻ പറ്റി എന്നത് ഭാഗ്യമായി കാണുന്നുവെന്നും ശരണ്യ വ്യക്തമാക്കിയിരുന്നു.പിന്നീട് തനഹ,ലാഫിങ് അപ്പാർട്ട്‌മെന്റ് എന്നി ചിത്രങ്ങളിലെ നായികയായി. 2014-2015 കാലത്ത് കേരളത്തിലെത്തിയ ശരണ്യ അച്ഛനും അമ്മയും അടങ്ങിയ കുടുംബത്തോടൊപ്പമാണ് ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നത്.

Related posts