കുടുംബവിളക്കിലെ പ്രതീഷ് വിവാഹിതനായി!

മലയാള ടെലിവിഷനിൽ ജനപ്രീതിയിൽ മുൻപന്തിയിൽ ഉള്ള പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവ് പ്രധാന വേഷത്തിൽ എത്തുന്ന പരമ്പര ഇപ്പോൾ റേറ്റിങ്ങിലും മുൻപിലാണ്. പരമ്പര പോലെ തന്നെ ഇതിലെ അഭിനേതാക്കളും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രീയതാരമായി മാറിയ താരമായ നൂബിൻ ജോണിയുടെ വിവാഹം കഴിഞ്ഞു, ഏഴ് വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. ഡോക്ടറായ ജോസഫൈനാണ് വധു. വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിൽ നൂബിന്റെ നാട്ടിൽ വച്ചാണ് വിവാഹം നടത്തിയത്. ജസ്റ്റ് മ്യാരീഡ് എന്ന് പറഞ്ഞ് വിവാഹത്തിന്റെ ചിത്രങ്ങൾ നടൻ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

ഓഫ് വൈറ്റ് ഗൗണിൽ അതീവ സുന്ദരിയായിട്ടാണ് ജോസഫൈൻ വിവാഹത്തിനെത്തിയത്. വേറിട്ട നിറത്തിൽ കോട്ടും സ്യൂട്ടുമാണ് നൂബിന്റെ വേഷം. ഇരുവരും കൈകൾ കോർത്ത് പള്ളിയിലേക്ക് നടന്ന് വരുന്നതിന്റെ ഫോട്ടോസാണ് ഷെയർ ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ റിസപ്ഷനിൽ നിന്നുള്ള ഫോട്ടോസും പങ്കുവെച്ചിരിക്കുകയാണ്. വിവാഹിതനായെന്ന നൂബിന്റെ പോസ്റ്റിന് താഴെ ആശംസകൾ അറിയിച്ച് സുഹൃത്തുക്കളും ആരാധകരുമൊക്കെ എത്തുന്നുന്നുണ്ട്.

Related posts