ദാവണിയണിഞ്ഞ് കോലമിട്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട അമൃത!

അമൃത നായർ ഇന്ന് മലയാളികൾക്ക് ഏറെക്കുറെ സുപരിചിതയായ നാടിയാണ്. നിരവധി മിനി സ്‌ക്രീൻ പറമ്പരകളിലൂടെ അമൃത മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി. പിന്നീട് മലയാളത്തിലെ തന്നെ ഫൺ ഗെയിം ഷോയായ സ്റ്റാര്‍ മാജിക്കിന്റെ വേദിയിലും അമൃത എത്തി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെയാണ് അമൃത നായര്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അമൃത ശീതളായി പ്രേക്ഷക മനസ്സിൽ കുടിയേറിയിരുന്നു. എന്നാൽ പിന്നീട് അമൃത പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു.


ഈ അടുത്ത് സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരം ആരംഭിച്ചിരുന്നു. ഇതിലൂടെ അമൃത പങ്കുവെക്കുന്ന വീഡിയോകള്‍ എല്ലാം നിമിഷന്നേരം കൊണ്ടാണ് വൈറല്‍ ആകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ആരാധകരിലേക്ക് എത്താറുണ്ട്. പലപ്പോഴും മോഡേണ്‍ ലുക്കിലും ട്രെഡീഷ്ണല്‍ ലുക്കുകളിലുമുള്ള ഫോട്ടോഷൂട്ട് അമൃത പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ നടി പങ്കിട്ട പുത്തന്‍ ഫോട്ടോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.

ഇത്തവണ ദാവണിയിലാണ് അമൃത എത്തിയത്. ദാവണി ധരിച്ചുകൊണ്ട് മുറ്റത്ത് കോലം വരയ്ക്കുന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. വിപിന്‍ കുമാറാണ് അമൃതയുടെ ഈ മനോഹരമായ ഫോട്ടോസ് പകര്‍ത്തിയത്. പവനരച്ചെഴുതുന്നു കോലങ്ങളെന്നും, കിഴക്കിനി കോലായിലരുണോദയം എന്നാണ് അമൃത ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

Related posts