എനിക്ക് പെട്ടെന്ന് ആളെ മനസിലാക്കാനോ പെട്ടെന്ന് തീരുമാനമെടുക്കാനോ സാമർഥ്യമുള്ള ഒരാളല്ല! മലയാളത്തിന്റെ വാനമ്പാടി മനസ്സ് തുറക്കുന്നു!

മലയാളത്തിന്റെ പ്രിയ വാനമ്പാടിയാണ് കെ എസ് ചിത്ര. നിറഞ്ഞ ചിരിയോടെയാണ് മാത്രം ഗാനങ്ങൾ ആലപിക്കുന്ന ചിത്രയുടെ ജനനം ഒരു സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു. മലയാളം ഭാഷയ്ക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങി നിരവധി ഭാഷകളിലായി പതിനെണ്ണായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്‌കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരവും പല തവണ നേടിയിട്ടുണ്ട്. 2005 ൽ പത്മശ്രീ പുരസ്‌കാരവും ചിത്രയ്ക്ക് ലഭിച്ചിരുന്നു.

ഇപ്പോളിതാ അച്ഛന്റെ മരണത്തെക്കുറിച്ച് പറയുകയാണ് താരം. എനിക്ക് പെട്ടെന്ന് ആളെ മനസിലാക്കാനോ പെട്ടെന്ന് തീരുമാനമെടുക്കാനോ സാമർഥ്യമുള്ള ഒരാളല്ല. എന്റെ കാര്യങ്ങളെല്ലാം ചെറിയ പ്രായത്തിൽ അച്ഛനാണ് തീരുമാനിച്ചിരുന്നത്. അച്ഛന്റെ മരണശേഷം വിജയൻ ചേട്ടൻ ജീവിതത്തിലേക്ക് വന്നു. പിന്നീട് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് വിജയൻ ചേട്ടനാണ്. ഞാൻ അന്നും ഇന്നും അനുസരിച്ചു പോകുന്ന കൂട്ടത്തിലാണ്. അതാണ് എന്റെ പ്രകൃതം. തീരുമാനമെടുക്കാനുള്ള ഒരു കഴിവ് ഇല്ല. എനിക്ക് വളരാൻ വേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ അറിഞ്ഞു തന്നത് വിജയൻ എന്ന എന്റെ ഭർത്താവാണ്. ഒരുപാട് പേരോട് നോ പറയാൻ മടി വരുമ്പോൾ, അത് എങ്ങനെ പറയുമെന്ന് പേടി തോന്നുമ്പോൾ വിജയൻ ചേട്ടനെ പോലെ ഒരാൾ തന്നെ വേണം എനിക്കു വേണ്ടി ചീത്തയാവാൻ.

നേരെ വാ നേരെ പോ സ്വഭാവക്കാരനാണ് അദ്ദേഹം. എന്നാൽ എത്രത്തോളം സഹകരിക്കുമോ അത്രത്തോലം വിട്ടുവീഴ്ചയും ചെയ്യും. ഓഡിയോ ട്രാക്‌സ്, കൃഷ്ണ ഡിജി ഡിസൈൻ സ്റ്റുഡിയോ ഒക്കെ തുടങ്ങിയത് വിജയൻ ചേട്ടന്റെ തീരുമാനത്തിലാണെന്നാണ് ചിത്ര പറയുന്നത്. കല്യാണം കഴിക്കുമ്പോൾ വിജയൻ ചേട്ടൻ അലിൻഡ് എന്ന സ്ഥാപനത്തിൽ എൻജിനീയറാണ്. അച്ഛന്റെ രോഗം വല്ലാതെ മൂർച്ഛിച്ച് വരുന്ന സമയമായിരുന്നു. കല്യാണം ഉറപ്പിച്ച് അഞ്ചാം ദിവസം അച്ഛൻ മരിച്ചു. പിന്നെ എന്നെ കൈപിടിച്ച് നടത്തിയത് അദ്ദേഹമാണ്. എനിക്കു വേണ്ടി ജോലി പോലും ഉപേക്ഷിച്ച് കൂടെ നിൽക്കുകയായിരുന്നു.

Related posts