ആ സമയത്ത് പ്രണവിനോട് ഭയങ്കര ക്രഷ് തോന്നിയിരുന്നു. പക്ഷേ! കൃതിക പറയുന്നു!

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കൃതിക. വില്ലാളി വീരന്‍ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് മന്ദാരം ആദി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. ഒടുവിലായി ആസിഫ് അലി നായകനായ കുഞ്ഞെല്‍ദോ എന്ന ചിത്രത്തിലാണ് കൃതിക അഭിനയിച്ചത്. നടി എന്നതിലുപരി അഭിനേത്രി, മോഡല്‍, ഗായിക എന്നീ മേഖലകളിലും താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കവം കൃതിക പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒന്നിച്ചഭിനയിക്കുന്ന കാലത്ത് പ്രണവിനോട് തനിക്ക് ക്രഷ് തോന്നിയിട്ടുണ്ടെന്നാണ് നടി പറഞ്ഞത്.

കൃതികയുടെ വാക്കുകള്‍ ഇങ്ങനെ: ആ സമയത്ത് പ്രണവിനോട് ഭയങ്കര ക്രഷ് തോന്നിയിരുന്നു. പക്ഷേ പുള്ളിയോട് ആ കാര്യം പറഞ്ഞിരുന്നില്ല. അതുമായി ബന്ധപ്പെട്ട് ഒരു ഇന്‍സിഡന്റ് ഉണ്ടായി. പത്താം ക്ലാസ് കഴിഞ്ഞിരിക്കുമ്പോള്‍ എനിക്ക് അപ്പന്റിക്‌സിന്റെ ഓപ്പറേഷന്‍ നടത്തി. ആ സമയത്ത് ആദി സിനിമ കഴിഞ്ഞിരിക്കുകയാണ്. സഡേഷനില്‍ തന്നെയായത് കൊണ്ട് ഒരു ബോധവുമില്ല. അങ്ങനെ റൂമിലേക്ക് മാറ്റുന്ന സമയത്ത് എന്റെ ചേച്ചി വന്നിട്ട് ദേ, പ്രണവ് മോഹന്‍ലാല്‍ വന്നിട്ടുണ്ട് നോക്കാന്‍ പറഞ്ഞു. ആ സമയത്ത് ഞാന്‍ ചാടി ഒരു എഴുന്നേല്‍ക്കല്‍ ആയിരുന്നു. കാരണം ആ സമയത്ത് അത്രയും ക്രഷ് തോന്നി.

പ്രണവ് ഭയങ്കര നല്ല മനുഷ്യനാണ്. വളരെ പാവമാണ്. എപ്പോഴും പുഞ്ചിരിച്ച് കൊണ്ടിരിക്കുന്ന മുഖമാണ്. നന്നായി ഗിത്താര്‍ വായിക്കും. മറ്റുള്ളവരില്‍ നിന്നൊക്കെ വ്യത്യസ്തമായ സ്വഭാവമാണെന്ന് പറയാം. അന്നേരം ചെറിയൊരു ഇഷ്ടം തോന്നുന്നത് സ്വഭാവികമാണല്ലോ എന്ന് കൃതിക ചോദിക്കുന്നു. അന്നേരം ചേച്ചി എന്നോട് പറ്റിക്കാന്‍ പറഞ്ഞതാണ്. ബോധം പോലും ഇല്ലായിരുന്ന താന്‍ പ്രണവ് മോഹന്‍ലാല്‍ എന്ന പേര് കേട്ടതോടെ ചാടി എഴുന്നേല്‍ക്കുകയായിരുന്നു.

Related posts