ട്രെഡിഷണൽ ലുക്കിൽ കൃഷ്ണപ്രഭ ബാഹുബലിയിലെ ശിവകാമിയെ പോലെയെന്ന് ആരാധകർ

രണ്ടായിരത്തിയെട്ടിൽ മാടമ്പി എന്ന ചിത്രത്തിലൂടെ മിനി സ്‌ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേക്ക് ചുവടെടുത്തു വെച്ച നടിയാണ് കൃഷ്ണപ്രഭ. സംസ്ഥാനതല യൂത്ത് ഫെസ്റ്റിവൽ മത്സരത്തിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ച കൃഷ്ണപ്രഭയ്ക്ക്, മനോജ് കൊച്ചിൻ നവോദയ ട്രൂപ്പിൽ നർത്തകിയായി ചേരുന്നതിൽ പിന്നെയാണ് കരിയർ ഉണ്ടാക്കുവാൻ സാധിക്കുന്നത് .പിന്നീട് ഏഷ്യാനെറ്റ് ടിവി ചാനലിലെ “കോമഡി ഷോ” എന്ന പരിപാടിക്ക് സാജൻ പള്ളുരുത്തി, കലാഭവൻ പ്രജോദ് എന്നിവരുമായി പരിപാടികൾ അവതരിപ്പിച്ചു

 

ബി ഉണ്ണികൃഷ്ണന്റെ മാടമ്പിയിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം, കൃഷ്ണ പ്രഭ മലയാള ചലച്ചിത്രമേഖലയിൽ വ്യത്യസ്ത ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് വളർന്നു, പ്രത്യേകിച്ച് രണ്ടായിരത്തിപതിമൂന്നിൽ ഇറങ്ങിയ നത്തോലി ഒരു ചെറിയ മീനല്ല എന്ന ചത്രത്തിൽ . പിന്നീട് രണ്ടായിരത്തിപതിനഞ്ചിൽ ലൈഫ് ഓഫ് ജോസുട്ടി എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷമിട്ടിരുന്നു . കാവ്യ മാധവൻ, രമേശ് പിഷാരടി എന്നിവരുൾപ്പെടെ നിരവധി സെലിബ്രിറ്റികൾ അണിനിരന്ന ഷീ ടാക്സിയിൽ കൃഷ്ണപ്രഭ അവതരിപ്പിച്ച കഥാപാത്രവും ബോയിംഗ് ബോയിംഗിലെ സുകുമാരിയുടെ കഥാപാത്രവും തമ്മിലുള്ള സാമ്യത നിരൂപകർ ചൂണ്ടിക്കാണിച്ചിരുന്നു .

സിനിമാ നടി ഗായത്രി സംവിധാനം ചെയ്ത രാധ മാധവം എന്ന നൃത്ത നാടകം അവതരിപ്പിക്കുവാനായി രണ്ടായിരത്തിപതിനേഴിൽ കൃഷ്ണ പ്രഭ അവാർഡ് നേടിയ വിദ്യാർത്ഥികളുമായി ഒത്തു ചേർന്നു പ്രവർത്തിച്ചിരുന്നു . രണ്ടായിരത്തിപതിനേഴിൽ തീരം എന്ന സിനിമയ്ക്ക് വേണ്ടി ഗാനം ആലപിക്കാനും കൃഷ്ണപ്രഭയ്ക്കു കഴിഞ്ഞിരുന്നു .

Related posts