അതെങ്ങനെയാണ് പീഡനക്കേസ് ആയി മാറുന്നത്! വഞ്ചന കുറ്റം മാത്രമല്ലേ! വൈറലായി കൃഷ്ണ പ്രഭയുടെ വാക്കുകൾ!

കൃഷ്ണ പ്രഭ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ഒരു പ്രൊഫഷണൽ നർത്തകി കൂടിയായ കൃഷ്ണ പ്രഭ സിനിമകളിലൂടെയും മിനിസ്‌ക്രീൻ പരിപാടികളിലൂടെയും സ്‌റ്റേജ് പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. അടുത്തിടെ പുറത്തിറങ്ങിയ മലയാളത്തിലെ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായ ദൃശ്യം 2ൽ കൃഷ്ണപ്രഭ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ മോഹൻലാൽ ചിത്രത്തിൽ കൃഷ്ണപ്രഭ അവതരപ്പിച്ചത് മേരി എന്ന കഥാപാത്രത്തെയാണ്. വളരെ മികച്ച പ്രതികരണമാണ് ഈ കഥാപാത്രത്തിന് ലഭിച്ചത്. ഇപ്പോൾ മീടൂ വിഷയത്തിൽ നിലപാട് ഈ വ്യക്തമാക്കിക്കൊണ്ട് എത്തുകയാണ് ഇവർ.

ഒരു നടി ആയ നിങ്ങളിൽ നിന്നും ഇങ്ങനെ ഒരു പ്രസ്താവന പ്രതീക്ഷിച്ചില്ല എന്നാണ് മലയാളികൾ പറയുന്നത്. ചില ആളുകൾ ഇപ്പോൾ തന്നെ വിമർശനവുമായി എത്തിക്കഴിഞ്ഞു. ചില വാർത്തകൾ വാർത്ത പ്രാധാന്യം ലഭിക്കുവാൻ വേണ്ടി മാത്രം ചെയ്യുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. ഒരാൾ ചെയ്യുന്ന വഞ്ചനകളെ പീഡനക്കേസ് ആക്കി മാറ്റുന്നത് പലപ്പോഴും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് കൃഷ്ണപ്രഭ പറയുന്നു. ചില സിനിമകളിൽ അവസരം നൽകാമെന്ന് ആളുകൾ പറയും, അത് ചിലപ്പോൾ തരാതിരിക്കുമ്പോൾ നമ്മൾ വീണ്ടും ചോദിക്കും. അപ്പോൾ അടുത്ത സിനിമയിൽ കൺസിഡർ ചെയ്യാം എന്നൊക്കെ പറയും. ഇതൊക്കെ വഞ്ചന കുറ്റം മാത്രമാണ്. അതെങ്ങനെയാണ് പീഡനക്കേസ് ആയി മാറുന്നത് എന്നാണ് താരം ചോദിക്കുന്നത്.

ഒരാൾ ഒരു നടിയെ വഞ്ചിച്ചു എന്ന് തലക്കെട്ട് കാണുമ്പോൾ നമ്മൾ അത് ശ്രദ്ധിക്കില്ല. എന്നാൽ പീഡനം എന്ന വാക്ക് കണ്ടാൽ വായനക്കാർ അത് ഒന്ന് ശ്രദ്ധിക്കും. അത് മനുഷ്യരുടെ ഒരു മാനസികാവസ്ഥ ആണ്. ഇതാണ് പല പ്രശ്നങ്ങളും ഇവിടെ ഉണ്ടാകുവാൻ കാരണം. ഓവർ ആയിട്ടുള്ള കൂട്ടുകെട്ടിലേക്ക് എത്തുന്നത് ആണ് പല പ്രശ്നങ്ങൾക്കും കാരണം. ചിലർ ഈ ബന്ധത്തെ കടുത്ത ആത്മബന്ധത്തിലേക്ക് കൊണ്ടുപോകും. പിന്നെ വളരെ ചെറിയ നിസ്സാര കാരണങ്ങൾക്ക് ഒന്നും രണ്ടും പറഞ്ഞ് അടി ആവും. വീട്ടുകാരെ പരസ്പരം തെറി പറയുകയും ഒക്കെ ചെയ്യും, എന്തും ഓവർ ആയാൽ കൊള്ളില്ല എന്നാണ് കൃഷ്ണപ്രഭ പറയുന്നത്.

Related posts