കൃഷ്ണൻകുട്ടി പണിതുടങ്ങി : ട്രെയിലറിന് വൻവരവേൽപ്പ് !

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സൂരജ് ടോം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൃഷ്ണൻകുട്ടി പണി തുടങ്ങി. കട്ടപ്പനയിലെ ഋത്വിക് റോഷൻ, വികടകുമാരൻ, നിത്യഹരിത നായകൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു നായകനാവുന്ന ചിത്രമാണിത്. സാനിയ ഇയ്യപ്പൻ നായികയാവുന്ന ചിത്രം ഒരു ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്.

Krishnankutty Pani Thudangi Movie Download

ഇപ്പോൾ ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ നോബിള്‍ ജോസ് നിര്‍മ്മിക്കുന്ന ചിത്രം രചിച്ചിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. ആനന്ദ് മധുസൂദനന്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ജിത്തു ദാമോദറാണ്. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിജിലേഷ്, സന്തോഷ് ദാമോദര്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ജോയ് ജോണ്‍ ആന്‍റണി, ജോമോന്‍ കെ ജോണ്‍, ടോമി കുമ്പിടിക്കാരന്‍, അഭിജ ശിവകല, ഷെറിന്‍, ബേബി ശ്രീലക്ഷ്‍മി, ബേബി ഇസ എന്നിവരാണ്.

Krishnankutty Pani Thudangi Motion Title

കിരണ്‍ ദാസാണ് ചിത്രത്തിന്റെ എഡിറ്റർ. രതീഷ് എസ് ആണ് അസോസിയേറ്റ് ഡയറക്ടര്‍. ചിത്രം ഏപ്രിലില്‍ ഡയറക്ട് ടെലിവിഷന്‍ പ്രീമിയര്‍ ആയിട്ടാണ് പ്രേക്ഷകരിലേക്ക് എത്തുക. കൂടാതെ സീ കേരളത്തിലൂടെ സംപ്രേഷണം ചെയ്യുന്ന ചിത്രം സീ നെറ്റ്‍വര്‍ക്കിന്‍റെ തന്നെ ഒടിടി പ്ലാറ്റ്ഫോം ആയ സീഫൈവിലും കാണാനാകും. പാ.വ, എന്‍റെ മെഴുതിരി അത്താഴങ്ങള്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം സൂരജ് ടോം ഒരുക്കുന്ന ചിത്രമാണിത്.

Related posts