അവർ 35 വയസ്സിൽ വിവാഹിതരായാലും പ്രശ്നമില്ല – കൃഷ്ണകുമാർ.

കൃഷ്ണകുമാർ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. താരം നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. മലയാളികൾക്ക് താരത്തിന്റെ കുടുംബവും സുപരിചിതരാണ്. നടിയായി തിളങ്ങി നിൽക്കുകയാണ് മകൾ ആഹാന. സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയും മറ്റ് മൂന്ന് മക്കളും ഭാര്യയും മലയാളികൾക്ക് സുപരിചിതയാണ്. തിരുവനന്തപുരം മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത് കൃഷ്ണകുമാർ ആയിരുന്നു. പെൺമക്കൾ 35 വയസുകഴിഞ്ഞിട്ട് വിവാഹം കഴിച്ചാൽ മതിയെന്ന് പറയുകയാണ് കൃഷ്ണകുമാർ. വിവാഹം കഴിക്കണമെന്ന് നിർബന്ധമുള്ള ലോകമെന്നുമല്ല ഇന്നത്തേത്. വിവാഹം കഴിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് കൃഷ്ണകുമാർ പറഞ്ഞു. വാക്കുകൾ, മക്കൾ വിവാഹം കഴിക്കണമെന്ന് നിർബന്ധമുള്ള ലോകമൊന്നുമല്ല ഇന്ന്. കഴിച്ചാലും കുഴപ്പമില്ല. കലാകാരിയായി തുടരാനാണെങ്കിൽ ഒരു പൊസിഷനിലെത്തട്ടെ. 35 വയസൊക്കെയായി വിവാഹം കഴിച്ചാൽ മതി.

Video: Man trespasses into actors Krishna Kumar and Ahaana's house,  arrested | The News Minute

25-26 വയസുള്ള ഒരു പെൺകുട്ടി വിവാഹം കഴിച്ചാൽ വിവാഹം കഴിക്കുന്ന പയ്യനും അതേ പ്രായമാകും. പക്വത കുറവായിക്കും. കുടുംബജീവിതത്തിൽ താളപ്പിഴകൾ ഉണ്ടാകാനും ഒടുവിൽ കലാജീവിതവും കുടുംബജീവിതവും തകരുന്ന അവസ്ഥ വരാനുമിടയാകും. ഉദാഹരണത്തിന് സിനിമയിൽ നായകന്റെ കൂടെയുള്ള ഒരു സീൻ. ഇത് ഭർത്താവും അവന്റെ കൂട്ടുകാരും കാണുമ്പോൾ, നിന്റെ ഭാര്യ ഇന്നലെ സിനിമയിൽ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് പറഞ്ഞാൽ മനസിൽ ഒരു കരടായി. ഒരു പ്രായം കഴിയുമ്പോൾ ഇത്തരം ചിന്തകളുടെ അപ്പുറത്തുളള ഒരാൾ വരും. അങ്ങനെയാണ് എനിക്ക് തോന്നുന്നത്.

Ahaana Krishna and family celebrate Onam in pink | Ahaana Krishna celebrate  Onam with family| Ahaana Krishna pink Onam costume00

നാല് മക്കളും നാല് പ്രായത്തിൽ നിൽക്കുന്നവരാണ്. മൂത്ത മകൾ അഹാനയ്ക്ക് 25 വയസുണ്ട്. നാലാമത്തെ മകൾ ഹൻസികയ്ക്ക് 15 വയസും. അഹാനയും മൂന്നാമത്തെയാളുമാണ് എന്നോട് ഏറ്റവും കൂടുതൽ സംസാരിക്കുന്നത്. മക്കളോട് ഏറ്റവും കൂടുതൽ പറയുന്ന കാര്യം ആളുകളോട് മാന്യമായും സ്‌നേഹത്തോടെയും പെരുമാറണമെന്നാണ്. പണ്ട് മുതലേ ആളുകൾ ചോദിക്കുന്നത് നാല് പെൺമക്കളാണല്ലോ എങ്ങനെ വളർത്തുമെന്ന്. പക്ഷേ ഞാൻ അവരുടെ ഓരോ വളർച്ചയും നന്നായി ആസ്വദിച്ചയാളാണ്. ഞാൻ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് ഇന്ന് അവർ നാല് പേരും ഉണ്ടാക്കുന്നത്. ചോദിക്കാതെ തന്നെ അവർ ഇടയ്ക്ക് എന്റെ അക്കൗണ്ടിലേക്ക് പണം ഇട്ടുതരാറുണ്ട്.

Related posts