നടനായും പൊതുപ്രവർത്തകനായും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കൃഷ്ണകുമാർ. കാശ്മീരം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. കൃഷ്ണകുമാറിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെപ്രിയപ്പെട്ടവരാണ്. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരാണ് കൃഷ്ണകുമാറിന്റെ മക്കൾ. നാല് പെണ്‍മക്കള്‍ക്കും കൃഷ്ണകുമാറിനും ഭാര്യ സിന്ദുവിനും യൂട്യൂബ് ചാനലുണ്ട്. നിരവധി ഫോളോവേഴ്‌സുമുണ്ട് ഇവര്‍ക്ക്. മൂത്ത മകള്‍ അഹാന കൃഷ്ണ തന്റെ പാത അഭിനയം ആണെന്ന് തെളിയിച്ചു കഴിഞ്ഞു. നായികയായി തിളങ്ങി നില്‍ക്കുകയാണ് അഹാന. മമ്മൂട്ടി ചിത്രം വണ്ണിലൂടെ ദിയയും അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോള്‍ നാല് പെണ്‍മക്കള്‍ ഉള്ളപ്പോള്‍ ആണ്‍മക്കള്‍ ഇല്ലാത്തതില്‍ സങ്കടം തോന്നിയിട്ടുണ്ടോ എന്ന് ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് കൃഷ്ണകുമാര്‍.
കൃഷ്ണകുമാറിന്റെ വാക്കുകളിങ്ങനെ, ‘പെണ്‍കുട്ടികളായി പോയി എന്നതില്‍ മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുണ്ട് എന്നതാണ് സത്യം. കഷ്ടമായി പോയല്ലോ, ആണിനു വേണ്ടി ട്രൈ ചെയ്തതാണോ എന്നൊക്കെ പലരും ചോദിക്കും. ചൈനീസ് കലണ്ടര്‍ ഫോളോ ചെയ്താല്‍ നമ്മള്‍ ആഗ്രഹിക്കുന്ന കുട്ടികളെ കിട്ടും എന്നുവരെ ഉപദേശിച്ചവരുമുണ്ട്. പക്ഷേ, നമ്മള്‍ ചൈനയിലൊന്നുമല്ലല്ലോ ജീവിക്കുന്നത്.
32 കൊല്ലമായി അഭിനയം തുടങ്ങിയിട്ട്. ‘സ്ത്രീ’ ചെയ്ത കാലത്ത് എന്നെ കാണുന്നതു തന്നെ ചിലര്‍ക്ക് വെറുപ്പായിരുന്നു. ഇത്തവണ ഇലക്ഷന്‍ പ്രചരണത്തിനു പോയപ്പോള്‍ പല പ്രായത്തിലുമുള്ള സ്ത്രീകള്‍ വന്നു കെട്ടിപ്പിടിച്ച് കരഞ്ഞ് ആവശ്യങ്ങള്‍ പറയുന്നു. നാലു പെണ്‍മക്കളുടെ അച്ഛന്‍ എന്ന വിശ്വാസവും സ്‌നേഹവുമാണ് തിരിച്ചു കിട്ടുന്നതെന്നു തോന്നുന്നു. അതാണ് വലിയ സന്തോഷമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.